ലക്‌നൌ : ഉത്തര്‍ പ്രദേശില്‍ വീണ്ടും ബുള്‍ഡോസര്‍.ഗുണ്ടാനേതാവായിരുന്ന മുന്‍ സമാജ്‌വാദി പാര്‍ട്ടി എംഎല്‍എ ആതിക് അഹമ്മദിന്റെ കൂട്ടാളി സഫ്ദര്‍ അലിയുടെ പ്രയാഗ്‌രാജിലെ വീടാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കിയത്.
എംഎല്‍എ വധക്കേസിലെ പ്രധാന സാക്ഷി ഉമേഷ് പാലിനെയും സുരക്ഷാ ഉദ്യോഗസ്ഥനെയും നടുറോഡില്‍ കഴിഞ്ഞ ദിവസം വെടിവച്ചുകൊന്ന കേസില്‍ ആതിക് അഹമ്മദിന് പങ്കുണ്ടെന്നാണ് യുപി പൊലീസിന്റെ കണ്ടെത്തല്‍. ഇതിനു പിന്നാലെയാണ് കൂട്ടാളിയായ സഫ്ദര്‍ അലിയുടെ വീട് പൊളിച്ചുനീക്കിയത്.
അതേസമയം യുപി പൊലീസ് തന്നെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊല്ലാന്‍ സാധ്യതയുണ്ടെന്നും യുപിയിലെ ജയിലിലേക്ക് മാറ്റരുതെന്നും ചൂണ്ടിക്കാട്ടി ആതിക് അഹമ്മദ് സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.