തമിഴ്‌നാട്: തമിഴ്‌നാട്ടിലെ ഈറോഡ് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ അന്തരിച്ച മുന്‍ എം.എല്‍ എ ഇ ഇ തിരുമഹാന്റെ പിതാവും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ ഇവികെഎസ് ഇളങ്കോവന് വന്‍ വിജയം. 40000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് നേതാവായ ഇവികെഎസ് ഇളങ്കോവന്‍ മുന്നില്‍ നില്‍ക്കുന്നത്. മുന്‍ എംഎല്‍എയും ഇളങ്കോവന്റെ മകനുമായ ഇ തിരുമഹാന്‍ മരിച്ചതിനെ തുടര്‍ന്നാണ് ഉപ തെരഞ്ഞെടുപ്പ് നടന്നത്. ഡിഎംകെയുമായി സഖ്യത്തിലാണ് കോണ്‍ഗ്രസ് മത്സരിച്ചത്. വിജയം സ്റ്റാലിന്‍ സര്‍ക്കാറിന് ആത്മവിശ്വാസം കൂട്ടി. ഭരണത്തില്‍ സംതൃപ്തരാണെന്ന ജനങ്ങളുടെ അഭിപ്രായമാണ് തെരഞ്ഞെടുപ്പ് വിജയത്തിലൂടെ തെളിഞ്ഞതെന്ന് ഡിഎംകെ നേതാക്കള്‍ പറഞ്ഞു. ഈറോഡിലെ വിജയം വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെക്ക് ശക്തിപകരുമെന്നാണ് കണക്കുകൂട്ടല്‍.
അതേസമയം,മഹാരാഷ്ട്രയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന 28 വര്‍ഷമായി ബിജെപി കോട്ടയാക്കി വച്ചിരുന്ന കസബ പേട്ട് മണ്ഡലത്തില്‍ ചരിത്ര വിജയം നേടി കോണ്‍ഗ്രസ്.കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രവീന്ദ്ര ധന്‍കേക്കര്‍ 10000ലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം നേടിയത്.