തലശ്ശേരി: ഷുഹൈബ് വധക്കേസില്‍ പ്രതിയായ ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹരജിയില്‍ ആകാശ് തില്ലങ്കേരിക്ക് വേണ്ടി പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായ അഡ്വ.പി.രാജന്‍ ഹാജരായി. ജില്ലാ സെഷന്‍സ് കോടതി പരിഗണിച്ച ഹരജി ഷുഹൈബ് വധക്കേസ് പരിഗണിക്കുന്ന മൂന്നാം അഡീഷണല്‍ കോടതിയിലേക്ക് പോലിസിന്റെ ഹരജി മാറ്റാനും തീരുമാനിച്ചു. ഏഴിന് വിചാരണ കോടതിയില്‍ ജാമ്യം റദ്ദാക്കണമെന്ന ഹരജി വീണ്ടും പരിഗണിക്കും