അഗര്‍ത്തല:വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുഫലം അവസാനഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ ത്രിപുരയില്‍ നിര്‍ണ്ണായകമാവുക ആയിരത്തില്‍ താഴെ ലീഡ് നിലയുള്ള 17 മണ്ഡലങ്ങള്‍.ആദ്യഫലസൂചനകള്‍ പ്രകാരം ഒരുഘട്ടത്തില്‍ തൂക്കുസഭയെന്ന സൂചന നല്‍കിയെങ്കിലും പിന്നീട് ബി.ജെ.പി.ലീഡ് തിരിച്ചുപിടിച്ചു.
സി.പി.എം.- കോണ്‍ഗ്രസ് സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ സി.പി.എം. സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരിയുടെ സബ്രൂമടക്കം 17 മണ്ഡലങ്ങളിലാണ് ആയിരത്തില്‍ താഴെ ലീഡുള്ള മണ്ഡലങ്ങള്‍ ഫലത്തില്‍ നിര്‍ണായകമാകും.
നിലവില്‍ സബ്രൂമില്‍ ജിതേന്ദ്ര ചൗധരി, ബി.ജെ.പി. സ്ഥാനാര്‍ഥി ശങ്കര്‍ റോയിയേക്കാള്‍ നൂറിലേറെ വോട്ടുകള്‍ക്കാണ് മുന്നില്‍.ഇതുകൂടാതെ സി.പി.എമ്മിന് മുന്നേറ്റമുള്ള ആറ് മണ്ഡലങ്ങളിലാണ് ആയിരത്തില്‍ താഴെ ഭൂരിപക്ഷമുള്ളത്. ഇവിടങ്ങളിലെല്ലാം ബി.ജെ.പിയാണ് തൊട്ടുപിന്നിലുള്ളത്.
അതേസമയം, ബി.ജെ.പി. മുന്നേറുന്ന ഏഴിടത്ത് ആയിരത്തില്‍ താഴെയായാണ് ലീഡ്. ഇതില്‍ നാലിടത്ത് സി.പി.എമ്മും രണ്ടിടത്ത് കോണ്‍ഗ്രസും ഒരിടത്ത് തിപ്ര മോത്തയുമാണ് രണ്ടാമത്. ഗോത്രസംവരണ മണ്ഡലമായ കഞ്ചാപുരില്‍ ഐ.പി.എഫ്.ടി, സി.പി.എം, തിപ്ര മോത്ത പാര്‍ട്ടികളെ മറികടന്ന് സ്വതന്ത്രസ്ഥാനാര്‍ഥിയായ ബിമന്‍ജോയ് റിയാങ് ആണ് മുന്നേറുന്നത്. ഇവിടെ സി.പി.എമ്മിന്റെ രാജേന്ദ്ര റിയാങ്ങാണ് രണ്ടാമത്.