സി.എം രവീന്ദ്രന്‍ ഏഴിന് ഹാജരാകണം; ലൈഫ് മിഷന്‍ അഴിമതിയില്‍ നിലപാട് കടുപ്പിച്ച് ഇ.ഡി

സി.എം രവീന്ദ്രന്‍ ഏഴിന് ഹാജരാകണം; ലൈഫ് മിഷന്‍ അഴിമതിയില്‍ നിലപാട് കടുപ്പിച്ച് ഇ.ഡി

  • പി.ബി നൂഹ് ഇന്ന് എത്തണം

കൊച്ചി: ലൈഫ് മിഷന്‍ അഴിമതി കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്‍ ഏഴിന് ഹാജരാകാന്‍ ഇ.ഡി നോട്ടീസ്. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാന്‍ നോട്ടീസ് കൈമാറിയെങ്കിലും നിയമസഭ ചേരുന്നതിനാല്‍ എത്താന്‍ സാധിക്കില്ലെന്നായിരുന്നു രവീന്ദ്രന്റെ നിലപാട്. ഇതിന് പിന്നാലെയാണ് വീണ്ടും നോട്ടീസ് കൈമാറിയിരിക്കുന്നത്. ഇത്തവണ ചോദ്യം ചെയ്യലിന് ഹാജരായില്ലങ്കില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള കനത്ത നടപടികളിലേക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നീങ്ങുമെന്നാണ് സൂചന. ഏഴാം തിയതി ഹാജരാകാണം. രാവിലെ 10.30 ന് കൊച്ചി ഓഫിസില്‍ ഹാജരാകാന്‍ ആണ് നിര്‍ദ്ദേശം.

അതേസമയം, ലൈഫ് മിഷന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ക്ക് ഇഡി നോട്ടീസ് കൈമാറി. പി.ബി നൂഹ് ഐ.എ.എസ് ഇന്ന് ഹാജരാകണമെന്നാണ് നോട്ടീസ്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ തേടുന്നതിനാണ് ഹാജരാകാന്‍ നിര്‍ദേശിച്ചത്. വടക്കാഞ്ചേരി പദ്ധതിയുടെ കരാര്‍ വിശദാംശങ്ങളിലടക്കം വ്യക്തതയുണ്ടാക്കും.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *