ചിറയിന്‍കീഴ്: വലിയകട മുക്കാലുവട്ടം ശ്രീഭദ്രകാളി ക്ഷേത്രത്തിലെ കുംഭതിരുവാതിര മഹോത്സവത്തിന്റെ ഭാഗമായി സാംസ്‌കാരിക സന്ധ്യയും പുരസ്‌കാര വിതരണവും നടത്തി. തിരുവനന്തപുരം റേഞ്ച് ഐജി ജി. സ്പര്‍ജന്‍കുമാര്‍ ഐ.പി.എസ് പരിപാടി ഉദ്ഘാടനം ചെയ്ത് പുരസ്‌കാര വിതരണം നടത്തി. സാംസ്‌കാരിക സന്ധ്യ ചെയര്‍മാന്‍ സാജന്‍ എസ്.അധ്യക്ഷത വഹിച്ചു. ചിറയിന്‍കീഴ് രത്‌ന പുരസ്‌കാരങ്ങള്‍ ന്യൂരാജസ്ഥാന്‍ മാര്‍ബിള്‍സ് എം.ഡി വിഷ്ണുഭക്തനും, ചിറ ഗ്രാമ. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍.സരിതയും ഏറ്റുവാങ്ങി. കര്‍മ്മരത്‌ന പുരസ്‌കാരം സ്റ്റേറ്റ് ക്രൈം റിക്കാര്‍ഡ് ബ്യൂറോ അസിസ്റ്റന്റ് കമ്മീഷണര്‍ ആര്‍.പ്രതാപന്‍ നായരും അധ്യാപക രത്‌ന പുരസ്‌കാരം ഗവ. യു.പി.എസ് പാലവിളയിലെ ഹെഡ്മിസ്ട്രസ് ഷാമില ബീവിയും യുവകലാപ്രതിഭാ പുരസ്‌കാരങ്ങള്‍ ദേവഗായത്രി സാജന്‍, ദക്ഷിണാ ബിജു എന്നിവരും ഏറ്റുവാങ്ങി. ആരോഗ്യ പ്രവര്‍ത്തകന്‍ ശിവദാസന്‍, പത്രവിതരണത്തില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ മണികണ്ഠന്‍, ഏഷ്യന്‍-ഇന്ത്യന്‍ റിക്കാര്‍ഡ് ജേതാവായ പത്ത് വയസുകാരന്‍ ശ്രീദേവ് സുജിത്, മെഡിക്കല്‍ എന്‍ട്രസില്‍ മികച്ച റാങ്ക് നേടിയ ഗൗരി സജി എന്നിവര്‍ക്ക് പ്രത്യേക പുരസ്‌കാരങ്ങളും സമ്മാനിച്ചു. ക്ഷേത്ര കമ്മിറ്റി രക്ഷാധികാരി പ്രേംകുമാര്‍, പ്രസിഡന്റ് മനോജ്, സെക്രട്ടറി പ്രദീപ് കുമാര്‍, രാജീവ് അടുന്നിലശ്ശേരി, അശ്വിന്‍ദാസ് എന്നിവര്‍ പങ്കെടുത്തു.