വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ നാളെ

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ നാളെ

ന്യൂഡല്‍ഹി: ഫെബ്രുവരി 27 ന് തെരഞ്ഞെടുപ്പ് നടന്ന നാഗാലാന്‍ഡിലെ നാല് പോളിംഗ് സ്‌റ്റേഷനുകളില്‍ തെരഞ്ഞെടുപ്പ് റദ്ദാക്കിക്കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു.തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍മേല്‍ ആണു നടപടി എന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. ഈ നാല് സ്റ്റേഷനുകളിലും ഇന്ന് തെരഞ്ഞെടുപ്പ് നടക്കുകയാണ്.

അതേസമയം,തെരഞ്ഞെടുപ്പ് നടന്ന വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നാളെ രാവിലെ 7 മണി മുതല്‍ വോട്ടെണ്ണല്‍ തുടങ്ങും. ത്രിപുരയില്‍ 60 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫെബ്രുവരി 16 നായിരുന്നു നടന്നത്. 89 ശതമാനം പോളിംഗ് രേഖപ്പെടുത്തി. മേഘാലയിലും നാഗാലാന്‍ഡിലും 59 മണ്ഡലങ്ങളില്‍ മത്സരം നടന്നു. ഫെബ്രുവരി 27 നായിരുന്നു തെരഞ്ഞെടുപ്പ്, മേഘാലയില്‍ 74ഉം നാഗാലാന്‍ഡില്‍ 82% പോളിംഗ് ആണ് അന്ന് 5 മണി വരെ രേഖപ്പെടുത്തിയത്.

നാഗാലാന്‍ഡില്‍ എന്‍ഡിപിപി – ബിജെപി സഖ്യം അധികാരം നിലനിര്‍ത്തുമെന്നും മേഘാലയയില്‍ തൂക്കുസഭ ആയിരിക്കുമെന്നും എക്‌സിറ്റ് പോളുകള്‍ പറയുന്നു.ത്രിപുരയില്‍ കോണ്‍ഗ്രസും സിപിഎമ്മും ഒരുമിച്ചത് ബിജെപിയെ പരാജയപ്പെടുത്തുക എന്ന ഒറ്റ ലക്ഷ്യത്തിലാണ്. എന്നാല്‍ ഇംഗ്ലീഷ്, ഹിന്ദി മാധ്യമങ്ങളുടെ എക്‌സിറ്റ് പോളുകളില്‍ മിക്കവയും ബിജെപി സഖ്യത്തിന് തുടര്‍ ഭരണം പ്രവചിക്കുന്നു. ചില പ്രാദേശിക മാധ്യമങ്ങള്‍ ഇടത്-കോണ്‍ഗ്രസ് സഖ്യത്തിന് 42 സീറ്റ് വരെ ലഭിക്കും എന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. ആര്‍ക്കും കേവല ഭൂരിപക്ഷം ഇല്ലാത്ത അവസ്ഥയുണ്ടായാല്‍ പ്രദ്യുത് ദേബ് ബര്‍മന്റെ തിപ്ര മോത പാര്‍ട്ടിയുടെ നിലപാടിനനുസരിച്ചാകും സര്‍ക്കാര്‍ രൂപീകരണം.ആദിവാസി മേഖലയിലെ വോട്ട് ബിജെപി സഖ്യത്തില്‍ നിന്ന് തിപ്ര മോത പിടിച്ചെടുക്കാനാണ് സാധ്യത.

മേഘാലയയില്‍ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മയുടെ എന്‍പിപി തന്നെ വലിയ ഒറ്റക്കക്ഷിയാകും എന്ന് എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നുണ്ട്. എന്നാല്‍ കേവല ഭൂരിപക്ഷം ലഭിക്കാനിടയില്ല.

അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മയുമായി കോണ്‍റാഡ് സാങ്മ കഴിഞ്ഞ ദിവസം ഗുവാഹത്തിയില്‍ വെച്ച് കൂടിക്കാഴ്ച നടത്തി.സഖ്യം സംബന്ധിച്ച ധാരണ ഈ കൂടിക്കാഴ്ചയില്‍ ഉണ്ടായതായാണ് വിവരം. പല തവണ മേഘാലയ ഭരിച്ച കോണ്‍ഗ്രസ് ഇത്തവണ തകര്‍ന്നടിയുമെന്നും കോണ്‍ഗ്രസ് വോട്ടുകള്‍ തൃണമൂല്‍ കോണ്‍ഗ്രസ് പിടിച്ചെടുക്കുമെന്നും വിലയിരുത്തലുകളുണ്ട്.

നാഗാലാന്‍ഡില്‍ പക്ഷേ വലിയ മത്സരം നടക്കുന്നില്ല. മുഖ്യമന്ത്രി നെഫ്യു റിയോയുടെ എന്‍ഡിപിപിയും ബിജെപിയും ചേര്‍ന്നുള്ള സഖ്യം ആകെയുള്ള അറുപതില്‍ നാല്‍പ്പത്തി അഞ്ച് വരെ സീറ്റ് നേടാനുള്ള സാധ്യത കല്‍പ്പിക്കപ്പെടുന്നു. എന്‍പിഎഫ് പത്ത് സീറ്റിലേയ്ക്ക് പതിക്കുമെന്നും എക്‌സിറ്റ് പോളുകള്‍ വ്യക്തമാക്കി.

 

.

 

 

 

 

 

 

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *