ന്യൂഡല്‍ഹി: 2022 ല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ തവണ ഇന്റര്‍നെറ്റ് വിച്ഛേദിച്ച രാജ്യം ഇന്ത്യ ആണെന്ന് ന്യൂയോര്‍ക്ക് ആസ്ഥാനമായി ഡിജിറ്റല്‍ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ആക്‌സസ് നൗ എന്ന എന്‍ജിഒ റിപ്പോര്‍ട്ട് ചെയ്തു.
ഈ റിപ്പോര്‍ട്ട് പ്രകാരം അഞ്ചാം തവണയാണ് ഇന്ത്യ ഏറ്റവും കൂടുതല്‍ തവണ ഇന്റര്‍നെറ്റ് വിച്ഛേദിച്ച രാജ്യമാകുന്നത്. പോയ വര്‍ഷം ലോകത്താകമാനം 187 തവണ ഇന്റര്‍നെറ്റ് വിച്ഛേദിച്ച സംഭവങ്ങള്‍ ഉണ്ടായി എന്നും അതില്‍ 84 എണ്ണം ഇന്ത്യയിലാണ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.