കണ്ണൂര്‍: പയ്യന്നൂര്‍ പെരുമ്പ മാതമംഗലം റോഡ് വീതികൂട്ടാന്‍ നഷ്ടപരിഹാരം നല്കാതെയുള്ള സ്ഥലം ഏറ്റെടുക്കലിനെ ന്യായീകരിച്ച് സിപിഎം ജില്ല സെക്രട്ടറി എം വി ജയരാജന്.റോഡ് വേണമെന്ന പൊതു ആവശ്യത്തില്‍ ഭൂമി നഷ്ടപ്പെടുന്നവര്‍ സഹകരിക്കണം. പണം നല്കാനാകുമോ എന്ന് പരിശോധിക്കാമെന്നും എംവി ജയരാജന് പറഞ്ഞു.
മാതമംഗലത്തേത് ആദ്യഘട്ടത്തിലെ എതിര്‍പ്പ് മാത്രമെന്ന് എംവി ജയരാജന് പറഞ്ഞു.നഷ്ടപരിഹാരം നല്‍കാതെ മാതമംഗലം റോഡിന് സ്ഥലമേറ്റെടുക്കുന്നതിനെതിരെ ആകെ 51 പേരാണ് പയ്യന്നൂര്‍ മുനിസിഫ് കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് നേടിയത്. ഇതില്‍ പത്തോളം പേരെ ഭീഷണിപ്പെടുത്തി ഭൂമിയേറ്റെടുക്കുന്നതിന് സമ്മതിപ്പിച്ചു.ബാക്കി വരുന്ന 40 പേരുടെയും ഭൂമി കോടതി ഉത്തരവും പ്രതിഷേധവും മറികടന്ന് പൂര്‍ണമായും ജെസിബി കൊണ്ടുവന്ന് ഇടിച്ച് നിരത്തി. പ്രതിഷേധിച്ച അഭിഭാഷകന് മുരളി പള്ളത്തിന്റെ വീട്ടില്‍ വാഹനങ്ങള്‍ അടിച്ച് തകര്‍ത്തതോടെ ബാക്കിയുള്ളവര്‍ക്ക് ഭയമായി. പ്രതികരിച്ചാല്‍ സമാനമായ ആക്രമണം ഉണ്ടാകുമോ എന്ന പേടിയില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരാന്‍ ഇവര്‍ തയ്യാറായില്ല.മതില് പൊളിച്ചതിനെതിരെ വിരമിച്ച പട്ടാളക്കാരന് നല്കിയ പരാതിയില്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. ഭീഷണിപ്പെടുത്തിയെന്ന തന്റെ പരാതി പൊലീസ് സ്റ്റേഷനില്‍ തന്നെ തീര്‍പ്പാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സ്ഥലം വിട്ടു നല്കുന്നതില് എതിര്‍പ്പുള്ള ശരണ്യ പറഞ്ഞു. എത്ര പ്രതിഷേധമുണ്ടായാലും പിന്നോട്ടില്ല എന്നാണ് സിപിഎം നിയന്ത്രണത്തിലുള്ള ജനകീയ സമിതി വ്യക്തമാക്കുന്നത്.
വീട്ടുകാര്‍ക്ക് നിയമസഹായം കോണ്‍ഗ്രസ് നല്‍കുമെന്ന് സ്ഥലം സന്ദര്‍ശിച്ച ഡിസിസി പ്രസിഡന്റ് പറഞ്ഞു.