കോഴിക്കോട്: മുന്‍ പ്രധാനമന്ത്രിയും പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന മൊറാര്‍ജി ദേശായിയുടെ ജന്മവാര്‍ഷിക ദിനത്തോടനുബന്ധിച്ച് മൊറാര്‍ജി ദേശായി അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തില്‍ അനുസ്മരണ സമ്മേളനം നടത്തി. രാജ്യത്തെ ഏകാധിപത്യ ഭരണത്തിനെതിരേയും അടിയന്തരാവസ്ഥക്ക് എതിരേയുള്ള സമരത്തിന് അദ്ദേഹം നേതൃത്വം നല്‍കി. ജയില്‍വാസം അനുഷ്ഠിച്ചു, അന്നത്തെ പ്രതിപക്ഷ പാര്‍ട്ടികളെ യോജിപ്പിക്കുന്നതില്‍ നേതൃത്വപരമായ പങ്കുവഹിച്ചു. പ്രധാനമന്ത്രി എന്ന നിലക്ക് രാജ്യത്തെ ജനാധിപത്യം പുനഃസ്ഥാപിക്കുന്നത് നേതൃത്വപരമായ പങ്കുവഹിച്ചുവെന്നും അനുസ്മരണ സമ്മേളനം ചൂണ്ടിക്കാട്ടി. അനുസ്മരണ സമിതി ചെയര്‍മാന്‍ ആര്‍.ജയന്ത്കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജനതാദള്‍ എസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് കെ.കെ അബ്ദുല്ല ഉദ്ഘാടനം ചെയ്തു യോഗത്തില്‍ പി.ടി ആസാദ്, കെ.പി അബൂബക്കര്‍, അസീസ് മണലൊടി, അഡ്വ. എ.കെ ജയകുമാര്‍, പി.കെ കബീര്‍, പി.എം മുസമ്മില്‍, കെ.ബീരാന്‍കുട്ടി, എ.വി അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ പ്രസംഗിച്ചു.