കൊച്ചി: വരാപ്പുഴ മുട്ടിനകം പടക്ക സംഭരണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ അനുശോചിച്ചു. അപകടത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തില്‍ ആക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. മരണമടഞ്ഞ ഈരയില്‍ ഡേവിസിന്റെ അന്ത്യോപചാര കര്‍മങ്ങളില്‍ മുഖ്യ കാര്‍മികത്വം വഹിച്ച് പങ്കെടുത്ത ആര്‍ച്ച്ബിഷപ് അപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ വിവരങ്ങളും അന്വേഷിച്ചറിഞ്ഞു.