പുതുച്ചേരി: പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലയില്‍ നടന്ന ബിരുദദാന ചടങ്ങില്‍ ബി.ജെ.പി എം.എല്‍.എ കല്യാണസുന്ദരത്തിന്റെ നേതൃത്വത്തില്‍ കൈയ്യാങ്കളി. നൂറുകണക്കിന് വിദ്യാര്‍ഥികളും രക്ഷിതാക്കളും പങ്കെടുത്ത ചടങ്ങാണ് ബി.ജെ.പി എം.എല്‍.എ അലങ്കോലപ്പെടുത്തിയത്. ജിപ്മര്‍ ഡയരക്ടര്‍ രാകേഷ് അഗര്‍വാളാണ് അവാര്‍ഡ് വിതരണം ചെയ്തത്. ഇതിനെ ചൊല്ലിയാണ് കല്യാണ സുന്ദരം മന്ത്രിമാരായ നമഃശിവായം, സായ് ശരവണന്‍, എം.പിമാരായ വി.വൈദ്യലിംഗം, സെല്‍വഗണപതി എന്നിവര്‍ വേദിയിലിരിക്കെ യൂണിവേഴ്‌സിറ്റി അധികൃതരുമായി വാക്കേറ്റമുണ്ടായത്. ബിരുദദാന ചടങ്ങില്‍ മന്ത്രിമാരേയും എം.പിമാരേയും നിയമസഭാംഗങ്ങളേയും വിശിഷ്ടാതിഥികളായി ക്ഷണിച്ചപ്പോള്‍ ജിപ്മര്‍ ഡയറക്ടര്‍ രാകേഷ് അഗര്‍വാളിനെ കൊണ്ട് മാത്രം വിദ്യാര്‍ഥികള്‍ക്ക് ബിരുദദാനം നല്‍കിയതിനെതിരെയാണ് കല്യാണ സുന്ദരം എം.എല്‍.എ യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലറുമായി രൂക്ഷമായ വാഗ്വാദത്തിലേര്‍പ്പെട്ടത്. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ അപമാനിച്ചെന്ന് ആരോപിച്ചാണ് തര്‍ക്കം തുടങ്ങിയത്. മുഖ്യമന്ത്രി രംഗസാമി ബിരുദദാന ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല.