90കളുടെ അവസാനത്തിലും 2000ത്തിന്റെ തുടക്കത്തിലും ബംഗാളി, തെലുങ്ക്, തമിഴ്, കന്നഡ സിനിമകളില്‍ നിറ സാന്നിധ്യമായ പ്രിയങ്ക ഉപേന്ദ്ര ഒരിടവേളക്ക് ശേഷം വീണ്ടുമൊരു ശക്തമായ വേഷത്തിലൂടെ തിരിച്ചെത്തുന്നു. താരത്തിന്റെ ‘ഡിറ്റക്ടീവ് തീക്ഷണ’ എന്ന പാന്‍ ഇന്ത്യന്‍ ചിത്രം മലയാളത്തിലും റിലീസിന് ഒരുങ്ങുകയാണ്. പോപ്പുലര്‍ സ്റ്റാര്‍ ഹീറോയും സംവിധായകനുമായ ഉപേന്ദ്രയെ വിവാഹം കഴിച്ചതിന് ശേഷം സെലക്ടീവായി കുറച്ചു ചിത്രങ്ങളില്‍ മാത്രം അഭിനയിച്ച താരത്തിന്റെ ശക്തമായ തിരിച്ചു വരവാണ് ഡിറ്റക്ടീവ് തീക്ഷണ. ഒരു സ്റ്റിക്ക് ആക്ഷന്‍ എന്റര്‍ടെയ്നര്‍ ആണ് ചിത്രം. ത്രിവിക്രം രഘുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രയങ്കയുടെ 50ാമത് ചിത്രമാണിത്. ഗുത്ത മുനി പ്രസന്നയും ജി. മുനി വെങ്കട്ട് ചരണും (ഇവന്റ് ലിങ്ക്‌സ്, ബാംഗ്ലൂര്‍), ചിറ്റൂര്‍ (ആന്ധ്രപ്രദേശ്), പൊലക്കാല സ്വദേശി പുരുഷോത്തം ബി (എസ്.ഡി.സി) എന്നിവരും ചേര്‍ന്നാണ് സിനിമ നിര്‍മിച്ചത്.
പ്രിയങ്കയെ കൂടാതെ ചിത്രത്തില്‍ നിരവധി താരങ്ങള്‍ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ‘ഇതൊരു കഥാധിഷ്ഠിത സിനിമയാണ്. ശ്രദ്ധേയമായ ദൃശ്യങ്ങളും വിനോദവും ഉള്ള ഒരു പുത്തന്‍ ചിത്രമായിരിക്കും ‘ഡിറ്റക്ടീവ് തീക്ഷണ’ എന്ന് പ്രിയങ്ക’ പ്രതികരിച്ചു. ചിത്രത്തിലെ സംഗീതവും ബി.ജി.എമ്മും മികച്ചതാണെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. മലയാളത്തിന് പുറമെ കന്നഡ, തെലുങ്ക്, ഹിന്ദി, തമിഴ്, ബംഗാളി ഭാഷകളിലും ‘ഡിറ്റക്ടീവ് തീക്ഷണ’ പ്രേക്ഷകരിലേക്കെത്തും. പി.ആര്‍.ഓ: പ്രതീഷ് ശേഖര്‍.