പണിമുടക്കിനിടെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്  17% ശമ്പളവര്‍ധന പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍

പണിമുടക്കിനിടെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്  17% ശമ്പളവര്‍ധന പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍

ബെംഗളൂരു: കര്‍ണാടകത്തില്‍ ഇന്ന് മുതല്‍ അഞ്ച് ലക്ഷത്തോളം വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചിരിക്കേ ഇടക്കാലാശ്വാസമായി ഒറ്റയടിക്ക് 17% ശമ്പളവര്‍ധന പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഏഴാം ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ പുതിയ ശമ്പള സ്‌കെയില്‍ നടപ്പാക്കുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വ്യക്തമാക്കി.

ശമ്പളക്കമ്മീഷന്‍ വര്‍ധന നടപ്പാക്കണമെന്നും, ദേശീയ പെന്‍ഷന്‍ സ്‌കീം പിന്‍വലിക്കണമെന്നുമാണ് സമരം ചെയ്യുന്ന ജീവനക്കാരുടെ ആവശ്യം. സര്‍ക്കാര്‍ ആശുപത്രികളിലെ ഒപി സംവിധാനങ്ങളും ബിബിഎംപി ഓഫീസുകളും റവന്യൂ ഓഫീസുകളും അടക്കം നിരവധി അവശ്യസേവനങ്ങള്‍ മുടങ്ങിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ അടിയന്തര പ്രഖ്യാപനം. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെങ്കിലും കര്‍ണാടക ആര്‍ടിസി പണിമുടക്കില്‍ പങ്കെടുത്തിരുന്നില്ല. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ സമരം പിന്‍വലിച്ചതായി ജീവനക്കാരുടെ സംഘടന അറിയിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *