ഗ്രീസില്‍ ട്രെയിനുകള്‍ കൂട്ടിമുട്ടി 26 മരണം

ഗ്രീസില്‍ ട്രെയിനുകള്‍ കൂട്ടിമുട്ടി 26 മരണം

ആതെന്‍സ്: ആതന്‍സില്‍ നിന്നും തെസലോന്‍സ്‌കിയിലേക്ക് പോകുന്ന യാത്രാവണ്ടിയും ലാരിസയിലേക്ക് പോവുകയായിരുന്ന ചരക്കുവണ്ടിയും തമ്മില്‍ കൂട്ടിമുട്ടി 26 പേര്‍ കൊല്ലപ്പെട്ടു. 85 പേര്‍ക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്നലെയാണ് ഭീകരമായ അപകടം ഉണ്ടായത്. ട്രെയിനുകള്‍ തമ്മിലുള്ള ഇടിയുടെ ആഘാതത്തില്‍ നാലു ബോഗികള്‍ പാളം തെറ്റുകയായിരുന്നു. ആദ്യത്തെ രണ്ട് ബോഗികളും തീകത്തി നശിച്ചു. 250 യാത്രക്കാരെ രക്ഷിച്ചുവെന്ന് സുരക്ഷാസേന അറിയിച്ചു. 350 യാത്രക്കാരാണ് ട്രെയിനില്‍ ഉണ്ടായിരുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഭൂകമ്പമാണെന്നാണ് ആദ്യം കരുതിയതെന്ന് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട യാത്രക്കാരന്‍ പറഞ്ഞു. യാത്രക്കാരുടെ നിലവിളികേട്ടാണ് ഓടിയെത്തിയതെന്ന് സംഭവ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ യുവാവ് പറഞ്ഞു. രക്ഷാപ്രവര്‍ത്തനം കഠിനമായിരുന്നുവെന്നും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയവര്‍ പറയുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *