ദുബായ്: ഗ്രീക്ക് ഷെര്‍ട്ടണ്‍ ഹാളില്‍ മാര്‍ച്ച് 12ന് നടക്കുന്ന ക്യൂബക്ക് അന്തര്‍ദേശീയ കൗണ്‍സിലിന്റെ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനും യു.ഐര്‍.എഫ് ഗ്ലോബല്‍ അവാര്‍ഡ് സ്വീകരിക്കുന്നതിനും എന്‍.ആര്‍.ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാനും പ്രവാസി ഭാരതി ചീഫ് എഡിറ്ററുമായ പ്രവാസി ബന്ധു ഡോ.എസ് അഹമ്മദിന് ക്ഷണം. 10ന് അഹമ്മദ് യു.എ.ഇലേക്ക് യാത്ര തിരിക്കും. 16ന് മടങ്ങിയെത്തും. യു.എ.ഇയിലെ വിവിധ എമിറേറ്റുകളില്‍ നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കും. മൂന്നു പതിറ്റാണ്ടിലേറെക്കാലം ഒരൊറ്റ പ്രസ്ഥാനത്തിന് നേതൃത്വം കൊടുത്ത് പ്രവാസി സമൂഹത്തിന്റെ ക്ഷേമ പദ്ധതികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെക്കൊണ്ട് നടപ്പിലാക്കിയതിന് ഇന്റര്‍നാഷണല്‍ അംഗീകാരമായ യൂണിവേഴ്‌സല്‍ വേള്‍ഡ് റിക്കാര്‍ഡ് നേടിയ അഹമ്മദിനെ അനുമോദിക്കുന്നതിന് പ്രത്യേക ചടങ്ങുകളും സംഘടിപ്പിച്ചിട്ടുണ്ട്.