കായിക ക്ഷമതാ പരീക്ഷ 13 മുതല്‍

കായിക ക്ഷമതാ പരീക്ഷ 13 മുതല്‍

മാഹി: പുതുച്ചേരി പോലിസില്‍ ഒഴിവുള്ള 253 പോലിസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് അപേക്ഷിച്ചവര്‍ക്കുള്ള കായിക ക്ഷമതാ പരീക്ഷ 13 മുതല്‍ പുതുച്ചേരി ഗോരിമേട്പോലിസ് മൈതാനത്ത് നടക്കും. മാഹിയില്‍ നിന്നടക്കം 14000 ലധികം പേരാണ് അപേക്ഷ നല്‍കിയിട്ടുള്ളത്. മാര്‍ച്ച് 1 മുതല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.പോലിസ് ഡ്രൈവര്‍ തസ്തികയിലേക്കുള്ള കായിക ക്ഷമതാ പരീക്ഷ മാര്‍ച്ച് 31ന് ആരംഭിക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *