കെ.അതുലിന് ഇരട്ട ഗോള്‍
തലശ്ശേരി: ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ സ്റ്റേഡിയത്തില്‍ നടന്നുവരുന്ന കണ്ണൂര്‍ ജില്ലാ സൂപ്പര്‍ ഡിവിഷന്‍ ഫുട്‌ബോള്‍ ലീഗ് ചാമ്പ്യന്‍ഷിപ്പില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് ട്രസ്റ്റ് വിജയികളയി. കണ്ണൂര്‍ ജിംഖാന എഫ്.സി.യെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ ആദ്യപകുതിയില്‍ 22ാമത് മിനിട്ടില്‍ ജിംഖാനയ്ക്കനുകൂലമായി ഒരു പെനാല്‍ട്ടി ലഭിച്ചിരുന്നുവെങ്കിലും അത് ഗോളാക്കി മാറ്റുവാന്‍ അവര്‍ക്ക് സാധിച്ചില്ല. തുടര്‍ന്ന് 36ാമത് മിനിട്ടില്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് ട്രസ്റ്റിന്റെ വലത് മുന്നേറ്റ താരം കെ. അതുല്‍ ആദ്യ ഗോള്‍ നേടി. 42ാമത് മിനിട്ടില്‍ ഇടത് മുന്നേറ്റ താരമായ പി.അഭിജിത്ത് സ്‌പോര്‍ട്‌സ് ഡെവല പ്‌മെന്റ് ട്രസ്റ്റിന്റെ രണ്ടാം ഗോള്‍ കരസ്ഥമാക്കി. രണ്ടാം പകുതിയില്‍, മത്സരത്തിന്റെ 75ാമത് മിനിട്ടില്‍, ജിംഖാനയ്ക്ക് വീണ്ടും ലഭിച്ച പെനാല്‍ട്ടി മധ്യനിരതാരം സി.ഷാനിഷ് ഗോളാക്കി മാറ്റി. 2 -1 എന്ന രീതിയില്‍ മുന്നേറിയ മത്സരത്തിന്റെ 89ാമത് മിനിട്ടില്‍, സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് ട്രസ്റ്റിന് വേണ്ടി കെ.അതുല്‍ തന്റെ രണ്ടാമത്തെ ഗോളും നേടി. സ്‌കോര്‍:3 -1. കളിയിലെ മികച്ചതാരത്തിനുള്ള ക്യാഷ് അവാര്‍ഡിന് കെ. അതുലും, മികച്ച പ്രോമിസിങ് താരത്തിനുള്ള ട്രോഫിക്ക് കണ്ണൂര്‍ ജിംഖാനയുടെ മധ്യനിര താരം സി. ഷാനിഷും അര്‍ഹരായി.