കോഴിക്കോട്: ഗവ.ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ പൂര്‍വ വിദ്യാര്‍ഥികളുടെ സാംസ്‌കാരിക കൂട്ടായ്മയായ ഫ്‌ളെയിംസ് ഓഫ് ആര്‍ട്‌സ് സംഘടിപ്പിച്ച ‘ഓര്‍മകളുടെ ഓളങ്ങളില്‍’ സംഗമം ശ്രദ്ധേയമായി. യൗവ്വനോദയത്തില്‍ കലാലയത്തില്‍ എത്തിയവരില്‍ ഷഷ്ടിപൂര്‍ത്തിയും സപ്തതിയുമെല്ലാം പൂര്‍ത്തിയാക്കിയവരുടെ സാന്നിധ്യം സംഗമത്തിന് മാറ്റ് കൂട്ടി. വ്യത്യസ്ത മേഖലകളില്‍ എത്തിച്ചേര്‍ന്ന് പല അംഗീകാരങ്ങളും അവാര്‍ഡുകളും നേടിയ ജോയ് മാത്യു-സിനിമ, കെ.ബൈജുനാഥ്-ജുഡീഷ്യറി, ഡോ.ആര്‍സു-സാഹിത്യം, പി.കെ സുനില്‍കുമാര്‍-സംഗീതം, ഡോ.എന്‍.സി കുട്ടപ്പന്‍- യോഗശാസ്ത്രം, പി.സി അഷ്‌റഫ്- സോഷ്യല്‍ മീഡിയ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ജോയ് മാത്യു ഉദ്ഘാടനം ചെയ്തു.
ആര്‍ട്‌സ് കോളേജ് പഠനകാലാനുഭവങ്ങള്‍ നല്‍കിയ സാഹിത്യബോധവും സാമൂഹ്യബോധവും പാഠ്യേതര പ്രവര്‍ത്തനങ്ങളും തുടര്‍ ജീവിതകാലത്ത് വഴികാട്ടിയായി എന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ടി.കെ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സാധാരണക്കാര്‍ക്ക് നീതി ലഭിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ സാധിച്ചതില്‍ മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ.ബൈജുനാഥ് കൃതാര്‍ഥത രേഖപ്പെടുത്തി. കോളേജ് പഠനകാലത്ത് ലഭിച്ച സാഹിത്യാഭിരുചി വികസിപ്പിക്കാനായത് ജീവിതത്തില്‍ വലിയ നേട്ടങ്ങള്‍ക്ക് വഴിയൊരുക്കിയെന്ന് ഡോ.ആര്‍സു അനുസ്മരിച്ചു. ഡോ.ഇ.കെ സ്വര്‍ണകുമാരി, പ്രദീപ് ഹുഡിനോ, വത്സരാജ്, ശ്യാമള രാജഗോപാലന്‍, ഷമീല്‍, ശോഭന ചെല്ലപ്പന്‍, എം.ശശീധരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പി.കെ സുനില്‍കുമാര്‍, ഡോ.സിസ്‌ന, ടി.സുരേന്ദ്രന്‍ എന്നിവര്‍ കലാപരിപാടികള്‍ക്ക് നേതൃത്വം നല്‍കി. പത്മപ്രഭ സ്വാഗതവും പി.എം സജിനി ടീച്ചര്‍ നന്ദിയും പറഞ്ഞു.