തിരുവനന്തപുരം: മടിയില്‍ കനമില്ലാത്തത് കൊണ്ട് ഇഡിയെ ഞങ്ങള്‍ക്ക് പേടിയില്ലെന്നും ഇ ഡി റിമാന്‍ഡ് റിപ്പോര്‍ട്ട് എന്ന് പറഞ്ഞാല്‍ സിപിഎം പേടിക്കില്ലെന്നും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍. ഇതേ റിപ്പോര്‍ട്ടൊക്കെ ഡല്‍ഹിയിലും ഉണ്ടായിരുന്നിട്ടും സോണിയ ഗാന്ധിയും രാഹുലും തള്ളി പറഞ്ഞില്ലേ എന്ന് അദ്ദേഹം ചോദിച്ചു.
ഞങ്ങള്‍ക്ക് ഒരുനിലപാടെ ഉള്ളൂ . ഇ ഡി അന്വേഷണങ്ങള്‍ രാഷ്ട്രീയ പകപോക്കലാണെന്ന് കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം പറയുന്നു. എന്നാല്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് എടുക്കുന്ന നിലപാടല്ല ഇവിടെ കമ്മ്യുണിസ്റ്റ് വിരുദ്ധതമൂലം കോണ്‍ഗ്രസ് എംഎല്‍എമാരും പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും സ്വീകരിക്കുന്നത്.
സാമൂഹ്യ ക്ഷേമപെന്‍ഷന്‍ കിട്ടില്ല, കുറേപേര്‍ അതില്‍നിന്ന് പുറത്തുപോകും എന്നതെല്ലാം തെറ്റായ പ്രചരണമാണ്. കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലേക്ക് അംശാദായം കുടിശ്ശിക പിഴ സഹിതം അടച്ച് അംഗത്വം പുന:സ്ഥാപിക്കാന്‍ ഒരു മാസം കൂടി സര്‍ക്കാര്‍ സാവകാശം നല്‍കിയിട്ടുണ്ട്. മാര്‍ച്ച് 31 വരെയാണ് തീയതി നീട്ടിയിട്ടുള്ളത്.
ഗ്യാസിന്റെ വില എത്രവേണേലും വര്‍ധിപ്പിച്ചോ എന്നാണ് കേന്ദ്രം കമ്പനികളോട് പറയുന്നത്. സ്ഥിരമായി കൂട്ടികൊണ്ടിരുന്നത് വീണ്ടും കൂട്ടി. അതെല്ലാം അദാനിക്കും അംബാനിക്കും കുത്തക കുടുംബങ്ങള്‍ക്ക് വേണ്ടിയാണെന്നും അവരെ സഹായിക്കുകയാണ് മോഡി സര്‍ക്കാര്‍ ചെയ്യുന്നതെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. കോണ്‍ഗ്രസ് ആണ് പാചക വാതക വില തീരുമാനിക്കാന്‍ കമ്പനികളെ ചുമതലപ്പെടുത്തിയതെന്നും അത് മോഡി സര്‍ക്കാര്‍ തോന്നിയപോലെ കൂട്ടുന്നുവെന്നും അദ്ദേഹം ആരോപിച്ചു.