ന്യൂഡല്‍ഹി: ആര്‍.എസ്.എസ്. റൂട്ട് മാര്‍ച്ചിന് അനുമതി നല്‍കിയ മദ്രാസ് ഹൈക്കോടതി ഉത്തരവ് അടിയന്തിരമായി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും.
ആറ് ജില്ലകളില്‍ റൂട്ട് മാര്‍ച്ച് വലിയ ക്രമസമാധാന പ്രശ്നമുണ്ടാക്കുമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്നുമാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ ആവശ്യം.ബോംബ് സ്‌ഫോടന പ്രദേശങ്ങളിലും പോപ്പുലര്‍ ഫ്രണ്ടിന്റെ സാന്നിധ്യമുള്ള ജില്ലകളിലുമാണ് ആര്‍.എസ്.എസ്. റൂട്ട് മാര്‍ച്ച് സംഘര്‍ഷം ഉണ്ടാക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ ആശങ്കപ്പെടുന്നു.
ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാരിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗി സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.