കോഴിക്കോട്: ലോക കേള്‍വി ദിനമായ മാര്‍ച്ച് മൂന്നിന് കോഴിക്കോട് അസെന്റ് ഇ.എന്‍.ടി ആശുപത്രിയില്‍ കേള്‍വി ദിന സംഗമവും കേള്‍വി പരിശോധനാ ക്യാംപും കേള്‍വി കുറവ് മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കായി ഹോസ്പിറ്റലില്‍വച്ച് സൗജന്യ കേള്‍വി പരിശോധന ക്യാമ്പ് രാവിലെ 9.30 മുതല്‍ വൈകുന്നേരം 4.30 വരെ നടക്കും. കേള്‍വി ദിന സംഗമത്തില്‍ കോഴിക്കോട് ഉദയം ചാരിറ്റബിള്‍ സൊസൈറ്റിയിലെ കേള്‍വി കുറവ് അനുഭവിക്കുന്ന അന്തേവാസികള്‍ക്കുള്ള സൗജന്യ കേള്‍വി സഹായ വിതരണവും നടക്കും. ചടങ്ങില്‍ കേള്‍വി സഹായികള്‍ എം. രാഘവന്‍ എം.പി കോഴിക്കോട് സബ് കളക്ടര്‍ ചെല്‍ സാസിനി ഐ.എ.എസിന് കൈമാറും, ക്യാമ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക് ഹോസ്പിറ്റല്‍ നമ്പറായ 9072663382 വിളിക്കാവുന്നതാണ്. മുന്‍കൂട്ടി ബുക്ക് ചെയുന്നവര്‍ക് മാത്രം ആയിരിക്കും ക്യാമ്പില്‍ പങ്കെടുക്കാന്‍ കഴിയുകയെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.