കോഴിക്കോട്: സമൂഹത്തില്‍ നടക്കുന്ന തിന്മകള്‍ക്കെതിരേ പ്രതികരിക്കാതിരിക്കുന്നത് തെറ്റായ പ്രവണതയാണെന്ന് പ്രശസ്ത എഴുത്തുകാരന്‍ യു.കെ കുമാരന്‍ പറഞ്ഞു. ആക്ടീവ് കോഴിക്കോടിന്റെ ഓഫിസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ആക്ടീവ് പ്രസിഡന്റ് എ.കെ മുഹമ്മദാലി അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി പി.എം അബ്ദുറഹിമാന്‍ , അഡ്വ.എം.രാജന്‍, ആക്ടീവ് ജനറല്‍ സെക്രട്ടറി പി.ഐ അജയന്‍ , ട്രഷറര്‍ എം.ടി ബിജിത്ത്, എം.പി രാമകൃഷ്ണന്‍ , കെ. അനന്തന്‍ നായര്‍ , കെ.പത്മകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.