കോഴിക്കോട്: നാഷണല്‍ എന്‍.ജി.ഒ കോണ്‍ഫെഡറേഷന്‍ ജില്ലാ സമ്മേളനം രണ്ടിന് നളന്ദ ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നാഷണല്‍ എന്‍.ജി.ഒ കോണ്‍ഫെഡറേഷന്‍ ചെയര്‍മാന്‍ കെ.എന്‍ ആനന്ദകുമാര്‍, പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം.കെ മുഹമ്മദലി, ദേശീയ കോ-ഓര്‍ഡിനേറ്റര്‍ അനന്ദു കൃഷ്ണന്‍, നബാര്‍ഡ് ജില്ലാ വികസന മാനേജര്‍ മുഹമ്മദ് റിയാസ് തടങ്ങിയവര്‍ പരിപാടിയില്‍ മുഖ്യാതിഥികളായി പങ്കെടുക്കും.
ജില്ലയിലെ മുഴുവന്‍ സന്നദ്ധ സംഘടനകളേയും ഒരു കുടക്കീഴില്‍ എത്തിക്കുക, സാമൂഹ്യക്ഷേമ പദ്ധതികള്‍ പൊതുസമൂഹത്തില്‍ നടപ്പിലാക്കുക, എന്നീ ലക്ഷ്യങ്ങളോടെയാണ് നാഷണല്‍ എന്‍.ജി.ഒ കോണ്‍ഫെഡറേഷന്‍ പ്രവര്‍ത്തിക്കുന്നത്. എന്‍.ജി.ഒ പ്രവര്‍ത്തന മേഖലകളിലെ സാമൂഹിക പ്രതിബദ്ധത, ആനുകാലിക പ്രസക്തി, വര്‍ത്തമാന കാലഘട്ടത്തില്‍ എന്‍.ജി.ഒകളുടെ പങ്ക്, കേന്ദ്ര-സംസ്ഥാന ആവിഷ്‌കൃത പദ്ധതികള്‍ തുടങ്ങിയ മേഖലകള്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും. നബാര്‍ഡ്, നെഹ്രു യുവകേന്ദ്ര, സാമൂഹ്യക്ഷേമ ബോര്‍ഡ്, യുവജന ക്ഷേമ ബോര്‍ഡ്, വനിതാ വികസന കോര്‍പറേഷന്‍ ഉള്‍പ്പെടെയുള്ള വിവിധ വകുപ്പ് മേധാവികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
ജില്ലയില്‍ നിന്നുള്ള നൂറിലധികം എന്‍.ജി.ഒ പ്രതിനിധികല്‍ സമ്മേളനത്തില്‍ സംബന്ധിക്കും രജിസ്റ്റര്‍ ചെയ്യാന്‍ താല്‍പര്യമുള്ളഴര്‍ക്ക് 8086713105 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. വാര്‍ത്താസമ്മേളനത്തില്‍ നാഷണല്‍ എന്‍.ജി.ഒ കോണ്‍ഫെഡറേഷന്‍ ജില്ലാ ചെയര്‍മാന്‍ മോഹന്‍ കോട്ടൂര്‍, സെക്രട്ടറി പി.സുരേഷ്ബാബു, പീപ്പിള്‍സ് ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ഹമീദ് സാലിം, എന്‍.ജി.ഒ കോണ്‍ഫെഡറേഷന്‍ ജില്ലാ കൗണ്‍സില്‍ മെമ്പര്‍ എം.പി മൊയ്ദീന്‍ കോയ, പീപ്പിള്‍സ് ഫൗണ്ടേഷന്‍ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ അബ്ദുല്‍ റഹീം.കെ എന്നിവര്‍ പങ്കെടുത്തു.