തിരുവനന്തപുരം: സംസ്ഥാനത്തെ കര്‍ഷകരുടെ പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ ആകര്‍ഷകമായ പായ്ക്കറ്റുകളില്‍ വിപണിയിലെത്തിക്കുന്നതിന്റെ ഭാഗമായി കേരള സര്‍ക്കാര്‍ കൃഷിവകുപ്പും മുംബൈ ആസ്ഥാനമായുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങുമായി ധാരണാപത്രം ഒപ്പിടുന്നു. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ സംഘടിപ്പിച്ചിട്ടുള്ള വൈഗ 2023 കാര്‍ഷിക പ്രദര്‍ശനങ്ങളുടെ വേദിയില്‍ വച്ചാണ് ധാരണാപത്രം ഒപ്പുവക്കുന്നത്.
പാക്കേജിങ് ആന്റ് ബ്രാന്റിങ്
ഏതൊരു ഉല്‍പ്പന്നവും വിപണനം നടത്തുന്നതിന് തീര്‍ത്തും ഒഴിച്ചുകൂടാന്‍ പറ്റാത്തവിധം പാക്കേജിങും ബ്രാന്‍ഡിംഗും ലോകമെങ്ങും അതിവേഗം വളരുകയും, പുതിയ ടെക്‌നോളജികള്‍ ഉരുത്തിരിയികയും ചെയ്യുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഇന്ത്യയിലെ പാക്കേജിംഗ് ഇന്‍ഡസ്ട്രിയുടെ വളര്‍ച്ചാനിരക്ക് 15%ന് മുകളിലാണ്. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് പൊതുവെ ഷെല്‍ഫ് ലൈഫ് കുറവാണെന്നത് വിപണനത്തെയും ഗുണമേന്മയെയും കര്‍ഷകന് ലഭിക്കുന്ന ലാഭത്തെയും സാരമായി ബാധിക്കുന്ന കാര്യമാണ്.
പാക്കേജിംഗിലെ നൂതനരീതികളെപ്പറ്റി സംസാരിക്കുന്നതിന് ഇന്ത്യയിലെ പാക്കേജിംഗ് മേഖലയിലെ പയനിയേഴ്‌സ് ആയിട്ടുള്ള Mumbai, Indian Institute of Packaging (IIP) ലെ ഉന്നത ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും വൈഗ-23 യിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നത്. വൈഗ-23 യുടെ ഭാഗമായി, കേരള സര്‍ക്കാര്‍ മുംബൈ IIP യുമായി ഒരു ധാരണാ പത്രം ഒപ്പുവെക്കുന്നു. ഇതുവഴി പാക്കേജിംഗ് മേഖലയിലെ നൂതനരീതികള്‍ പഠിക്കാനും ടെക്‌നോളജി കൈമാറ്റത്തിനും ഇന്ത്യയിലും വിദേശത്തും വിപണി കണ്ടെത്താന്‍ സഹായിക്കുന്ന അധുനിക രീതികള്‍ കേരളത്തിലെ കൃഷി അനുബന്ധ മേഖലയിലെ സംരഭകര്‍ക്കും കൃഷിക്കൂട്ടങ്ങള്‍ക്കും എഫ്.പി.ഒകള്‍ക്കും ലഭ്യമാകാനും ഇടയാകുന്നു. കേരളത്തിലെ കാര്‍ഷിക മേഖലയിലെ നാഴികക്കല്ലായിരിക്കും ഈ ധാരണാപത്രം എന്നതില്‍ സംശയമില്ല.
ധാരണാപത്രപ്രകാരം താഴെപ്പറയുന്ന മേഖലകളിലാണ് കരാറില്‍ഏര്‍പ്പെടുന്നത്.ഇവയില്‍ തന്നെ കേരളത്തിലെ കര്ഷികരുടെ ആവശ്യാനുസരണം വേണ്ടവ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവുംഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
സാങ്കേതികസഹായങ്ങള്‍
• ഉല്‍പ്പന്നങ്ങളുടെ പാക്കിങ്ങും ഡിസൈനിങ്ങും
• വ്യാവസായിക അടിസ്ഥാനത്തില്‍ ഉല്‍പ്പന്നങ്ങള്‍ തയ്യാറാക്കല്‍
• ഉല്‍പ്പന്നങ്ങളുടെ ഷെല്‍ഫ് ലൈഫ് നിര്‍ണയവും പരിശോധനകളും
• ശില്‍പ്പശാലകളും പരിശീലനവും
• കയറ്റുമതിക്കുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍
• മോണിറ്ററിങ്ങും തുടര്‍പ്രവര്‍ത്തനങ്ങളും
• പാക്കേജിങ്ങിനും സേവനങ്ങള്‍ക്കുമുള്ള സഹായങ്ങള്‍
• ലോജിസ്റ്റിക് മാനേജ്‌മെന്റ്
• പരിശീലകര്‍ക്കുള്ള പരിശീലനങ്ങളും സെമിനാറുകളും പ്രദര്‍ശനങ്ങളും
കൃഷിവകുപ്പ് മന്ത്രി പി. പ്രസാദിന്റെ സാന്നിധ്യത്തില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിംഗ് ഡയറക്ടര്‍ ആര്‍.കെ മിശ്ര ഐ.ആര്‍.എസും കേരള സര്‍ക്കാരിന് വേണ്ടി സമേതി ഡയറക്ടര്‍ ജോര്‍ജ് സെബാസ്റ്റ്യനും ധാരണപത്രത്തില്‍ ഒപ്പിടുന്നു. ധാരണ പ്രകാരം ഒപ്പുവയ്ക്കുന്ന പ്രകാരമുള്ള പ്രവര്‍ത്തനങ്ങളുടെ ഏകോപനവും പരിശീലനങ്ങളും സമേതി മുഖേനയായിരിക്കും.