കെ.എസ്.ആര്‍.ടി.സി ബസ് ബൈക്കിലിടിച്ച് കൊല്ലത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

കെ.എസ്.ആര്‍.ടി.സി ബസ് ബൈക്കിലിടിച്ച് കൊല്ലത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

കൊല്ലം: കെ.എസ്.ആര്‍.ടി.സി ബസ് ബൈക്കിലിടിച്ച് രണ്ടു വിദ്യാര്‍ത്ഥികള്‍ മരിച്ചു. കൊല്ലം ചടയമംഗലത്താണ് അപകടം. പുനലൂര്‍ സ്വദേശികളായ അഭിജിത്ത്(19), ശിഖ (20) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച ബൈക്കിന് പിന്നില്‍ കെ.എസ്.ആര്‍.ടി.സി ബസ് തട്ടിയാണ് അപകടമുണ്ടായത്. ഇന്നു രാവിലെ 7.30 ന് ചടയമംഗലം നെട്ടേത്തറ എം.സി റോഡില്‍വെച്ചാണ് അപകടമുണ്ടായത്.
പുനലൂര്‍ ഐക്കരക്കോണം സ്വദേശിയാണ് അഭിജിത്ത്. ശിഖ കിളിമാനൂരിലെ എന്‍ജിനീയറിങ് കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയാണ്. ചടയമംഗലം ഡിപ്പോയിലെ കെ.എസ്.ആര്‍.ടി.സി ബസാണ് അപകടം ഉണ്ടാക്കിയത്. ഓവര്‍ട്ടേക്ക് ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് ബൈക്കിനെ ബസ് ഇടിച്ചുവീഴ്ത്തിയത്. ഇടിയുടെ അഘാതത്തില്‍ രണ്ടുപേരും റോഡിലേക്ക് തെറിച്ചുവീണു. പെണ്‍കുട്ടിയുടെ തലയിലൂടെ കെ.എസ്.ആര്‍.ടി.സി ബസ് കയറിയിറങ്ങി. രണ്ടുപേരും സംഭവം സ്ഥലത്തു വച്ച് തന്നെ മരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *