കോഴിക്കോട്: വ്യത്യസ്ത മേഖലകളില്‍ കഴിവ് പ്രകടിപ്പിക്കുന്ന ഹിന്ദി അധ്യാപകര്‍ക്കായി രാഷ്ട്രഭാഷാ വേദി നല്‍കിവരുന്ന 11ാമത് വിഭിന്ന സേവാ പുരസ്‌കാര്‍ കാസര്‍കോട് നീലേശ്വരം രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഇ.എം സുധാമണിക്കും കോഴിക്കോട് സില്‍വര്‍ ഹില്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പി.എം രഞ്ജിനിക്കും ദേവിസഹായം ലൈബ്രറി ഹാളില്‍ നടന്ന ചടങ്ങില്‍ സമ്മാനിച്ചു. വേദി ആക്ടിംഗ് പ്രസിഡന്റ് കുയ്യലക്കണ്ടി ശ്രീധരന്റെ അധ്യക്ഷതയില്‍ ഗോപി ചെറുവണ്ണൂര്‍ (ഭരണസമിതി അംഗം ദക്ഷിണ്‍ ഭാരത ഹിന്ദി പ്രചാര സഭ ) ഉദ്ഘാടനം ചെയ്തു. പീപ്പിള്‍സ് റിവ്യൂ ചീഫ് എഡിറ്റര്‍ പി.ടി നിസാര്‍ മുഖ്യാതിഥിയായി. രാഷ്ട്രഭാഷാ വേദി സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി ആര്‍.കെ ഇരവില്‍ , വര്‍ക്കിംഗ് പ്രസിഡന്റ് വി. എം ആനന്ദകുമാര്‍ , വിനു നീലേരി , സ്റ്റേറ്റ് ട്രഷറര്‍ കെ.പി ആലിക്കുട്ടി , താലൂക്ക് സെക്രട്ടറി പി.ടി ജയപ്രകാശ്, ജില്ലാ ട്രഷറര്‍ ഹരികൃഷ്ണന്‍ പാറോപ്പടി, സുഭാഷ് പൂനത്ത് എന്നിവര്‍ സംസാരിച്ചു. അവാര്‍ഡിനര്‍ഹരായ സുധാമണിയും രഞ്ജിനിയും മറുമൊഴി നടത്തി.