മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി: വിളംബര ബൈക്ക് റാലിയും പൊതുയോഗവും നടന്നു

മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി: വിളംബര ബൈക്ക് റാലിയും പൊതുയോഗവും നടന്നു

മാഹി: മുസ്ലിം ലീഗിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി മാഹി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂലക്കടവില്‍ നിന്നും വിളംബര ബൈക്ക് റാലിയും പൂഴിത്തലയില്‍ സമാപന പൊതുയോഗവും നടന്നു. മുസ്ലീം ലീഗ് മാഹി ജില്ലാപ്രസിഡന്റ് പി.ടി.കെ റഷീദിന് പതാക കൈമാറി കൊണ്ട് ദേശീയ കമ്മിറ്റി അംഗം എം.സി വടകര മൂലക്കടവില്‍ വച്ച് വിളംബര റാലി ഉദ്ഘാടനം ചെയ്തു. പൂഴിത്തലയില്‍ നടന്ന സമാപന പരിപാടി പുതുച്ചേരി സംസ്ഥാന ട്രഷറര്‍ എം.പി അഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. എസ്.ടി.യു ദേശിയ വൈസ് പ്രസിഡന്റ് പി.യൂസഫ്, പാനൂര്‍ നഗരസഭ കൗണ്‍സിലര്‍ ആവോലം ബഷീര്‍ എന്നിവര്‍ മുഖ്യഭാഷണം നടത്തി. എം.എ മഹമൂദ്, റഹദാദ് മൂഴിക്കര, റഫീക്ക് തയ്യുള്ളതില്‍, കരീം പള്ളൂര്‍, നാലകത്ത് ബഷീര്‍, ഹാഷിം മൗലവി സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *