കോഴിക്കോട്: എസ്.എസ്.എല്‍.സി, പ്ലസ്ടു മോഡല്‍ പരീക്ഷകള്‍ തുടങ്ങുകയും തുടര്‍ന്ന് പൊതുപരീക്ഷകള്‍ മാര്‍ച്ച് ഒമ്പതിന് ആരംഭിക്കുകയും ഇതിനിടയില്‍ മറ്റ് ക്ലാസുകളിലെ പരീക്ഷകളും നടക്കുന്ന പശ്ചാത്തലത്തില്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിച്ച് ഉച്ചത്തില്‍ ശബ്ദത്തോടെ പരിപാടികള്‍ നടത്തുമ്പോള്‍ കുട്ടികളുടെ പഠനം തടസ്സപ്പെടുമെന്നും ഇക്കാര്യത്തില്‍ രാഷ്ട്രീയ-സാംസ്‌കാരിക-മതപ്രവര്‍ത്തകര്‍ ശ്രദ്ധിക്കണമെന്നും ഡോ.ഹുസൈന്‍ മടവൂര്‍ അഭ്യര്‍ഥിച്ചു. കുട്ടികള്‍ ഏകാഗ്രതയോടെ പഠനം നടത്തേണ്ട സമയമാണിത്. വലിയ ഉച്ചത്തില്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിച്ചുള്ള പരിപാടികള്‍ ഒഴിവാക്കി ശബ്ദം കുറഞ്ഞ നിലയില്‍ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.