ജി.എസ്.ടി കുടിശിക ലഭിച്ചു, ചെലവുകള്‍ക്ക് പുറത്ത് നിന്ന് തുക കണ്ടെത്തേണ്ട സാഹചര്യം: കെ.എന്‍ ബാലഗോപാല്‍

ജി.എസ്.ടി കുടിശിക ലഭിച്ചു, ചെലവുകള്‍ക്ക് പുറത്ത് നിന്ന് തുക കണ്ടെത്തേണ്ട സാഹചര്യം: കെ.എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: സംസ്ഥാനത്തിന് ലഭിക്കേണ്ട ജി.എസ്.ടി കുടിശ്ശികയുടെ ബാക്കി ലഭിച്ചുവെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിയമസഭയില്‍ പറഞ്ഞു. ബാക്കിയുള്ള 750 കോടി രൂപ കഴിഞ്ഞ ദിവസമാണ് അക്കൗണ്ടിലെത്തിയത്. എന്നാല്‍, സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ക്കുവേണ്ട തുകയ്ക്കായി ബജറ്റിന് പുറത്തുനിന്ന് കണ്ടെത്തേണ്ട സാഹചര്യം തുടരുകയാണെന്നും മന്ത്രി പറഞ്ഞു. ജി.എസ്.ടി നഷ്ടപരിഹാരം അഞ്ച് വര്‍ഷം കൂടി നീട്ടണം. ആ ആവശ്യത്തില്‍ സര്‍ക്കാര്‍ ഉറച്ച് നില്‍ക്കുകയാണെന്നും കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ പറഞ്ഞു
ഡിസംബര്‍ മാസത്തെ പെന്‍ഷന്‍ വിതരണം തുടങ്ങിയിട്ടുണ്ട്. ക്ഷേമ പെന്‍ഷന്‍ മുടക്കമില്ലാതെ നല്‍കും. 16 ക്ഷേമനിധി ബോര്‍ഡുകളിലെ പെന്‍ഷനും വിതരണം ചെയ്യാന്‍ നടപടി തുടങ്ങി. ആശ്വാസകിരണം മുടക്കം വരാതെ നടത്തും, പണം അനുവദിക്കാത്തത് കൊണ്ട് പ്രശ്‌നമാകില്ല. കരാറുകാരുടെ കുടിശിക തീര്‍ക്കാന്‍ നടപടി എടുത്ത് വരുന്നു. 10 ലക്ഷത്തില്‍ കൂടുതല്‍ ബില്ല് മാറാന്‍ അനുമതി വേണമെന്നുള്ള തീരുമാനം കരാറുകാരെ പ്രതിസന്ധിയിലാക്കുന്ന സാഹചര്യം ഇല്ലെന്നും ധനമന്ത്രി നിയമസഭയെ അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *