കൊച്ചി: മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായി മെന്റല്‍ ഹെല്‍ത്ത് ആക്ഷന്‍ ട്രസ്റ്റും ജില്ല ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും സംയുക്തമായി സംഘടിപ്പിച്ച അഞ്ച് കിലോമീറ്റര്‍ ഫണ്‍ റണ്‍ പരിപാടിയില്‍ വൈദ്യരത്നം എറണാകുളം ബ്രാഞ്ചും പങ്കെടുത്തു. എറണാകുളം എ.സി.പി സി.ജയകുമാര്‍ ഫണ്‍ റണ്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ആരോഗ്യകരമായ ജീവിതത്തിനുള്ളില്‍ മാനസികാരോഗ്യം വഹിക്കുന്ന പങ്കിനെ പറ്റിയും അക്കാര്യത്തില്‍ ആയുര്‍വേദത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വൈദ്യരത്നം എറണാകുളത്തെ സീനിയര്‍ ഫിസിഷ്യനായ ഡോക്ടര്‍ ജി.വിഷ്ണു സംസാരിച്ചു. മെന്റല്‍ ഹെല്‍ത്ത് ആക്ഷന്‍ ട്രസ്റ്റ് പ്രസിഡന്റ് ഡോക്ടര്‍ മനോജ്, കൊച്ചി കോര്‍പറേഷന്‍ കൗണ്‍സിലര്‍ പദ്മജ എസ്.മേനോന്‍ തുടങ്ങിയവരും പങ്കെടുത്തു.