കുതിരവട്ടം പപ്പു നാടക-സിനിമ മേഖലകളില്‍ മികവ് തെളിയിച്ച ബഹുമുഖ പ്രതിഭ: മേയര്‍ ബീന ഫിലിപ്

കുതിരവട്ടം പപ്പു നാടക-സിനിമ മേഖലകളില്‍ മികവ് തെളിയിച്ച ബഹുമുഖ പ്രതിഭ: മേയര്‍ ബീന ഫിലിപ്

പപ്പുവിന്റെ പ്രതിമ നഗരത്തില്‍ സ്ഥാപിക്കണമെന്ന ആവശ്യം കോര്‍പറേഷന്‍ പരിഗണിക്കും

കോഴിക്കോട്: അനവധി സിനിമകളിലും നാടകങ്ങളിലും അഭിനയിച്ച കുതിരവട്ടം പപ്പു ഹാസ്യനടന്‍ എന്നതിലുപരി സ്വഭാവനടനായും മികവ് തെളിയിച്ച ബഹുമുഖ പ്രതിഭയായിരുന്നെന്ന് മേയര്‍ ബീന ഫിലിപ് പറഞ്ഞു. പപ്പുവിന്റെ 23ാം ചരമവാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മേയര്‍. നഗരത്തില്‍ പപ്പുവിന്റെ പ്രതിമ സ്ഥാപിക്കുന്നത് കോര്‍പറേഷന്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് അവര്‍ പറഞ്ഞു. മികച്ച ഡോക്യുമെന്ററിക്കുള്ള ജോണ്‍ എബ്രഹാം സ്മാരക പുരസ്‌കാര ജേതാവ് ഷാജി പട്ടിക്കരക്ക് മേയര്‍ ഉപഹാരം നല്‍കി. സെക്രട്ടറി കുന്നോത്ത് അബൂബക്കര്‍, ഷാജി പട്ടിക്കരയെ പൊന്നാട അണിയിച്ചു. ചടങ്ങില്‍ മക്കള്‍ പ്രസിഡന്റ് ഷെവലിയാര്‍ സി.ഇ ചാക്കുണ്ണി അധ്യക്ഷത വഹിച്ചു. തിരക്കഥാകൃത്തും നോവലിസ്റ്റുമായ പി.ആര്‍ നാഥന്‍ അനുസ്മരണ പ്രഭാഷണം നടത്തി.

അങ്ങാടി എന്ന സിനിമയിലെ ‘പാവാട വേണം മേലാട വേണം’ എന്ന ഗാനം പ്രമുഖ ചലച്ചിത്ര പിന്നണി ഗായകന്‍ പി.കെ. സുനില്‍കുമാര്‍ ആലപിച്ചു. പപ്പുവിന്റെ ഡയലോഗുകള്‍ സാമൂഹിക-സാംസ്‌കാരിക- രാഷ്ട്രീയ മേഖലകളില്‍ ഏറെ പ്രസക്തിയോടെ ദൃശ്യമാധ്യമങ്ങളില്‍ കാണുന്നുവെന്ന് പങ്കെടുത്തവര്‍ അനുസ്മരിച്ചു. കമാല്‍ വരദൂര്‍, വിത്സന്‍ സാമുവല്‍, നവാസ് പൂനൂര്‍, ജയശങ്കര്‍ പൊതുവത്ത്, നടന്‍മാരായ ഇല്ലിക്കെട്ട് നമ്പൂതിരി, അഡ്വ.എം.കെ അയ്യപ്പന്‍, കാലിക്കറ്റ് ചേംബര്‍ പ്രസിഡന്റ് റാഫി പി. ദേവസ്യ, ചേംബര്‍ സെക്രട്ടറി എ.പി.അബ്ദുള്ള കുട്ടി, ഡോ.എം.പി പത്മനാഭന്‍, കെ.സി മാത്യു, എം.ഐ ജയ്‌സണ്‍, എം.ശ്രീരാം, മുരളി ലൂമിനസ്, മുരളി ബേപ്പൂര്‍ , റോയിസണ്‍ ആഹ്വാന്‍, നവാസ് പൂനൂര്‍, ജഗദ് മയന്‍ ചന്ദ്രപുരി, എം.എം സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ടി.പി വാസു സ്വാഗതവും, കണ്‍വീനര്‍ പി.ഐ.അജയന്‍ നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *