ബാലുശ്ശേരി: സംസ്ഥാന ഊര്‍ജ്ജ വകുപ്പിന്റെ എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ കേരളയും കേന്ദ്ര ഊര്‍ജ്ജ വകുപ്പിന്റെ ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സിയും ചേര്‍ന്ന് തിരുവനന്തപുരം സെന്റര്‍ ഫോര്‍ എണ്‍ വയോണ്‍മെന്റ് ആന്റ് ഡവലപ്‌മെന്റിന്റെ പിന്തുണയോടെ സംഘടിപ്പിച്ചുവന്ന ഊര്‍ജ്ജ കിരണ്‍ ശില്‍പശാലകള്‍ സമാപിച്ചു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ അനിത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി.എം ശശി അധ്യക്ഷത വഹിച്ചു. ബാലുശ്ശേരി ഹോം ഷോപ്പ് പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പ്രസാദ് കൈതക്കല്‍ , അമ്പാടി കുടുംബശ്രീ പ്രസിഡന്റ് സുരഭി.കെ , ദര്‍ശനം ഗ്രന്ഥശാല സെക്രട്ടറി എം.എ ജോണ്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രവര്‍ത്തനരഹിതമായ 52 എല്‍.ഇ.ഡി ബള്‍ബുകള്‍ പുനരുപയോഗപ്രദമാക്കാനും ബ്രഷ്‌ലെസ് ഡിസി ഫാനുകള്‍ അസംബ്ലിംഗ് ചെയ്യാനുമുള്ള പരിശീലനം ഇ.എം. സി റിസോഴ്‌സ് പേഴ്‌സണ്‍ കെ.പവിത്രന്‍ നടത്തി. ബേപ്പൂര്‍ , കോഴിക്കോട് നോര്‍ത്ത് , ബാലുശ്ശേരി നിയോജക മണ്ഡലങ്ങളില്‍ കോഴിക്കോട് ദര്‍ശനം ഗ്രന്ഥാലയം നടത്തിവന്ന ഊര്‍ജ്ജ കിരണ്‍ ബോധവത്ക്കരണ ക്യാമ്പയിന്‍ ഇതോടെ സമാപിച്ചു.