മാഹി: മാഹി മേഖലയിലെ അധ്യാപക-അധ്യാപകേതര ജീവനക്കാരുടെ മുഴുവന്‍ ഒഴിവുകളും ഉടന്‍ നികത്തണമെന്ന് ഗവണ്‍മെന്റ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ വാര്‍ഷിക പൊതുസമ്മേളനം ആവശ്യപ്പെട്ടു. വാര്‍ഷിക സമ്മേളനവും ആദര സമര്‍പ്പണ സദസും ഐ.എന്‍.ടി.യു.സി ദേശീയ പ്രവര്‍ത്തക സമിതി അംഗം കെ. ഹരീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഗവണ്‍മെന്റ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി എന്‍.കെ സകിത വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രസിഡന്റ് പി.പി അനീഷ് അധ്യക്ഷത വഹിച്ചു. വിരമിച്ച അധ്യാപകരായ കെ.അജിത്ത് കുമാര്‍, ടി.എം പവിത്രന്‍, എ.കെ.എന്‍ ദിനേഷ് , എം.കെ തങ്കലത വിവിധ മേഖലകളിലായി നേട്ടം കൈവരിച്ച അധ്യാപകരായ കെ.അജിത്ത് കുമാര്‍, ജയിംസ് സി.ജോസഫ്, ടി.വി സജിത, ടി.പി ഷൈജിത്ത്, ജെ.സി വിദ്യ, ദീപ്തി ഹരിദാസ് എന്നിവര്‍ക്ക് പ്രശംസാ ഫലകവും പൊന്നാടയും നല്‍കി ആദരിച്ചു.
കെ.ചന്ദ്രന്‍, പി.ഉത്തമരാജന്‍, വി.കെ ഷമീന എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി ജയിംസ് സി. ജോസഫ് (പ്രസിഡന്റ്), ഗിനീഷ് ഗോപിനാഥ് (വൈസ് പ്രസിഡന്റ്), ടി.വി സജിത ( ജനറല്‍ സെക്രട്ടറി) കെ. ഷമീജ്, പി.പി പുഷ്പലത (ജോയിന്റ് സെക്രട്ടറി) വി.കെ ഷെമീന (ട്രഷറര്‍) എന്നിവരെ വാര്‍ഷിക പൊതുസമ്മേളനം ഐകകണ്‌ഠേന തിരഞ്ഞെടുത്തു. മാഹി ജവഹര്‍ലാല്‍ നെഹ്‌റു ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റായി പൊതുപ്രവര്‍ത്തനം തുടങ്ങിയ ജയിംസ് സി.ജോസഫ് മഹാത്മാഗാന്ധി കോളേജ് യൂണിയന്‍ ചെയര്‍മാനും മാഹി മേഖല കെ.എസ്.യു പ്രസിഡന്റും ആയിരുന്നു. ഗവണ്‍മെന്റ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു. ഗവണ്‍മെന്റ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാണ് ജയിംസ് സി.ജോസഫ്. പുതിയ ജനറല്‍ സെക്രട്ടറി ടി.വി സജിത ഗവണ്‍മെന്റ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്റെ വനിത വിഭാഗം നേതാവായിരുന്നു. ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഐ.എന്‍.ടി.യു.സി നേതാവ് കെ.രവീന്ദ്രന്റെ ഭാര്യയാണ് സജിത.