ജാമ്യവ്യവസ്ഥ ലംഘിച്ച് എല്‍ദോസ് റായ്പുരില്‍; കോടതിയെ സമീപിക്കാനൊരുങ്ങി പരാതിക്കാരി

ജാമ്യവ്യവസ്ഥ ലംഘിച്ച് എല്‍ദോസ് റായ്പുരില്‍; കോടതിയെ സമീപിക്കാനൊരുങ്ങി പരാതിക്കാരി

റായ്പൂര്‍: പീഡനക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന ആരോപണവുമായി പരാതിക്കാരി. റായ്പുരില്‍ കോണ്‍ഗ്രസിന്റെ പ്ലീനറി സമ്മേളനത്തില്‍ പങ്കെടുത്തുവെന്ന് ചൂണ്ടിക്കാണിച്ചാണ് പരാതിക്കാരി എല്‍ദോസിനെതിരേ രംഗത്തെത്തിയത്. നേരത്തെ സംസ്ഥാനം വിട്ടുപോകരുതെന്ന വ്യവസ്ഥയിന്‍മേലാണ് എല്‍ദോസിന് ജാമ്യം അനുവദിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ എല്‍ദോസിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി കോടതിയെ സമീപിക്കും. കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കാനായാണ് എല്‍ദോസ് റായ്പൂരിലെത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ എം.എല്‍.എ തന്നെ സമൂഹമാധ്യമങ്ങള്‍ വഴി പുറത്തുവിട്ടിരുന്നു. ജാമ്യവ്യവസ്ഥയില്‍ കോടതി ഇളവ് നല്‍കിയിട്ടില്ലെന്നും ഇതിനായി അപേക്ഷ നല്‍കിയിട്ടുണ്ടെന്നുമാണ് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ പറയുന്നത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *