കോട്ടയ്ക്കല്‍: 1998ല്‍ ആരംഭിച്ച ആര്യവൈദ്യശാലയുടെ കോട്ടയം ബ്രാഞ്ച് 25 വര്‍ഷം പിന്നിട്ടതിന്റെ രജത ജൂബിലി ആഘോഷം കോട്ടയം വൈ.എം.സി.എ റോഡിലുള്ള ജോയീസ് റെസിഡന്‍സിയില്‍വച്ച് നടന്നു. ലോക്‌സഭാംഗം തോമസ് ചാഴികാടന്‍ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ആര്യവൈദ്യശാലമാനേജിംഗ് ട്രസ്റ്റി ഡോ. പിഎം. വാരിയര്‍ അധ്യക്ഷത വഹിച്ചു. ആര്യവൈദ്യശാല ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. ജി.സി. ഗോപാലപിള്ള മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് ‘ഓരോ വീട്ടിലും ഔഷധമുറ്റം’ എന്ന പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ബി. ഗോപകുമാര്‍ ഔഷധസസ്യ തൈകള്‍ നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. കെ. ശങ്കരന്‍ (വിദ്യാഭ്യാസ കായിക കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍, കോട്ടയം നഗരസഭ), ഏബ്രഹാം ഇട്ടിച്ചെറിയ (പ്രസിഡന്റ്, കോട്ടയം പബ്ലിക് ലൈബ്രറി), രാജു മാത്യു (ചീഫ് റിപ്പോര്‍ട്ടര്‍ ആന്റ് ചീഫ് ബ്യൂറോ, മലയാള മനോരമ, കോട്ടയം), ജിബിന്‍കുര്യന്‍ (സീനിയര്‍ റിപ്പോര്‍ട്ടര്‍, ദീപിക, കോട്ടയം), ഡോ. സിബി കുര്യാക്കോസ് (അംഗീകൃത ഡീലര്‍, കോട്ടയ്ക്കല്‍ ആര്യവൈദ്യശാല, കൂരാലി) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ആര്യവൈദ്യശാല ജോയിന്റ് ജനറല്‍ മാനേജര്‍, (കോര്‍പ്പറേറ്റ് അഫയേഴ്‌സ്) പി. രാജേന്ദ്രന്‍ സ്വാഗതവും കോട്ടയം ബ്രാഞ്ച് മാനേജരും സീനിയര്‍ ഫിസിഷ്യനുമായ ഡോ. ഹേമചന്ദ്രന്‍ നന്ദിയും പറഞ്ഞു.