പഴയങ്ങാടി: ഏഴോം പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ഗാര്‍ഡിയന്‍ എയ്ഞ്ചല്‍സ് കെയര്‍ ഹോമില്‍ പുതുതായി ആരംഭിച്ച ലൈബ്രറിയിലേക്ക് ചിരന്തന 200ഓളം, വിവിധ എഴുത്തുകാരുടെ പുസ്തകങ്ങള്‍ കൈമാറി. ചിരന്തന വൈസ് പ്രസിഡന്റും സാമൂഹ്യ പ്രവര്‍ത്തകനുമായ സി.പി.ജലീല്‍ പുസ്തകങ്ങള്‍ ഗാര്‍ഡിയന്‍ എയ്ഞ്ചല്‍ കെയര്‍ ഹോം ഡയരക്ടര്‍ റഷീദ് സഖാഫിക്ക് കൈമാറി. ചടങ്ങില്‍ എം.പി മുഹമ്മദ് കുഞ്ഞി, ഷൈമ ജലീല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കെയര്‍ ഹോമിലെ അന്തേവാസികളില്‍ പലരും നല്ല വായനക്കാരാണെന്നും, അവരുടെ വായന മുടങ്ങാതിരിക്കാനാണ് ചിരന്തന പുസ്തകങ്ങള്‍ കൈമാറിയെതെന്നും ചിരന്തന പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി പറഞ്ഞു.