ഇസ്രേയലില്‍ മുങ്ങിയ ബിജുകുര്യനെ കണ്ടെത്തി; നാളെ നാട്ടിലെത്തും

ഇസ്രേയലില്‍ മുങ്ങിയ ബിജുകുര്യനെ കണ്ടെത്തി; നാളെ നാട്ടിലെത്തും

കൊച്ചി: ഇസ്രേയലില്‍ മുങ്ങിയ ഇരിട്ടി സ്വദേശി ബിജുകുര്യനെ കണ്ടെത്തി. ഇയാള്‍ നാളെയോടുകൂടി തിരിച്ച് നാട്ടിലെത്തും. കേരളത്തില്‍ നിന്നുള്ള കര്‍ഷക സംഘത്തോടൊപ്പം 12നാണ് ബിജു ഇസ്രേയലിലെത്തിയത്. ഇസ്രേയേലിലെ കര്‍ഷക രീതികളെ കുറിച്ച് പഠിക്കാനാണ് ബിജു ഉള്‍പ്പെടെയുള്ള സംഘം അവിടെയെത്തിയിരുന്നത്. എന്നാല്‍ ഫെബ്രുവരി 16-ന് ടെല്‍ അവീവിനടുത്ത് സ്ഥിതി ചെയ്യുന്ന ഹെര്‍സ്ലിയ എന്ന നഗരത്തില്‍ സംഘം അത്താഴത്തിന് എത്തിയ സമയം മുതല്‍ ബിജുവിനെ കാണാതാവുകയായിരുന്നു. ബിജു കുര്യന്റെ തിരോധാനത്തില്‍ കൃഷി വകുപ്പിനും കുടുംബത്തിനും കൂടുതല്‍ വ്യക്തതയൊന്നും ലഭിച്ചിട്ടുണ്ടായിരുന്നില്ല. താന്‍ സുരക്ഷിതനാണ് എന്ന് ഭാര്യക്ക് അയച്ച മെസേജിന് ശേഷം ബിജുവിനെ കുറിച്ച് മറ്റൊരു വിവരവും ലഭ്യമായിരുന്നില്ല. ഇസ്രേയലില്‍ മെച്ചപ്പെട്ട ജീവിതം നയിക്കാമെന്ന ചിന്തയിലാണ് ഇയാള്‍ മുങ്ങിയതെന്നാണ് അനുമാനിച്ചിരുന്നത്. സംഭവത്തിനു ശേഷം ഇയാളുടെ വിസ റദ്ദാക്കുന്നതില്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ച് വരികയായിരുന്നു. വിസ റദ്ദാക്കി തിരികെ അയക്കാന്‍ ഇസ്രേയലിലെ ഇന്ത്യന്‍ എംബസിക്ക് കത്ത് നല്‍കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. ബിജു കുര്യന്‍ അടക്കം 27 കര്‍ഷകരും കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി.അശോകുമാണ് ഇസ്രേയലില്‍ എത്തിയത്. അതേസമയം ഓണ്‍ലൈനായാണ് ബിജുവിന്റെ ഇസ്രേയലില്‍ പോകുന്നതിനുള്ള അപക്ഷ വന്നതെന്നും എല്ലാ കാര്യങ്ങളും പരിശോധിച്ചിരുന്നുവെന്നും പായം കൃഷി ഓഫീസര്‍ കെ.ജെ രേഖ നേരത്തെ പറഞ്ഞിരുന്നു.

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *