തലശ്ശേരി: ജില്ലാകോടതിയിലെ അഭിഭാഷകരുടെ നേതൃത്വത്തില്‍ ലീഗല്‍ എംപവര്‍മെന്റ് (ഇന്ത്യ) മീറ്റ് സംഘടിപ്പിച്ചു. ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ഉദ്ഘാടനം ചെയ്തു. ഇന്ത്യയും യു.എ.ഇയും ചേര്‍ന്നുണ്ടാക്കിയ ഉഭയകക്ഷി കരാര്‍ പ്രകാരം യു.എ.ഇയിലെ വിധിന്യായങ്ങള്‍ ഇന്ത്യയിലെ വിധി ന്യായങ്ങള്‍ പോലെ കണക്കാക്കാം. യു.എ.ഇയിലെ സിവില്‍, വാണിജ്യ കോടതികളുടെ വിധി ഇന്ത്യയിലും ഇന്ത്യന്‍ കോടതികളുടെ വിധി യു.എ.ഇ.യിലും നടപ്പാക്കുമെന്നും അതുപ്രകാരം കക്ഷികള്‍ക്ക് വിധിയുടെ ഫലം അനുഭവിക്കാന്‍ കഴിയുമെന്നതാണ് ഉടമ്പടിയുടെ പ്രത്യേകതയെന്ന് അദ്ദേഹം പറഞ്ഞു. ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.അഡ്വ. ഒ.വി മുസ്തഫ സഫീര്‍ ആമുഖ പ്രഭാഷണം നടത്തി. ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് സോഫി തോമസ്, ജസ്റ്റിസ് മുഹമ്മദ് മുസ്താഖ്, സുപ്രിംകോടതിയിലെ സീനിയര്‍ അഭിഭാഷകരായ ഡോ. ലളിജ് ഭാസിന്‍, നീന ഗുപ്ത, മുസ്തഫ, അല്മനൈ മാനേജിങ് പാര്‍ട്ണര്‍ ഒ.വി മുസ്തഫ സഫീര്‍, ലിറ്റിഗേഷന്‍ പാര്‍ട്ണര്‍ ബാരിസ്റ്റര്‍ മിസ്റ്റര്‍ മൈക്കല്‍ സ്റ്റീല്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു. ജില്ലാ ജഡ്ജ് ജി. ഗിരീഷ്, സീനിയര്‍ അഭിഭാഷകന്‍ ഒ.ജി പ്രേമരാജന്‍, അബ്ദുല്‍ നസീര്‍, കെ. പ്രജീഷ് സംസാരിച്ചു.