കൊച്ചി: ലത്തീന്‍ കത്തോലിക്ക സംസ്ഥാനതല ഗോള്‍ഡന്‍ ജുബിലി നേതൃക്യാമ്പിന് ഇന്ന് ഇടക്കൊച്ചി ആല്‍ഫ പാസ്റ്ററല്‍ സെന്ററില്‍ വച്ച് തുടക്കം. വൈകീട്ട് അഞ്ച് മണിക്ക് ആരംഭിക്കുന്ന ക്യാമ്പ് നാളെ വൈകീട്ട് അവസാനിക്കും. മാര്‍ച്ച് 24, 25, 26 തീയതികളില്‍ നടക്കുന്ന ഗോള്‍ഡന്‍ ജുബിലി സമാപന പരിപാടികളെ ആസ്പദമാക്കി ചര്‍ച്ചകളും തീരുമാനങ്ങളും ഉണ്ടാകും. കെ.ആര്‍.എല്‍.സി.സി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, ജോയി ഗോതുരുത്ത്, കെ.എല്‍.സി.എ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ.തോമസ് എന്നിവര്‍ വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യും. കെ.എല്‍.സി.എ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു ജോസി, സംസ്ഥാന ട്രഷറര്‍ രതീഷ് ആന്റണി , കൊച്ചി രൂപതാ പ്രസിഡന്റ് പൈലി ആലുംങ്കല്‍, കൊച്ചി രൂപതാ ജനറല്‍ സെക്രട്ടറി ബാബു കാളിപ്പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കും. കേരളത്തിലെ എല്ലാ ലത്തീന്‍ രൂപതകളില്‍ നിന്ന് തെരഞ്ഞെടുത്ത 10 നേതാക്കള്‍ വീതം ക്യാമ്പില്‍ പങ്കെടുക്കും.