പൊന്ന്യത്ത് ആവേശത്തിരയിളക്കി വീരാംഗനമാരുടെ പോരാട്ടം

പൊന്ന്യത്ത് ആവേശത്തിരയിളക്കി വീരാംഗനമാരുടെ പോരാട്ടം

ചാലക്കര പുരുഷു

തലശ്ശേരി: പൊന്ന്യത്തങ്കക്കളരിയില്‍ ഇന്നലെ രാത്രി എടപ്പാള്‍ ഹനീഫാ ഗുരിക്കളുടെ ശിഷ്യകളുടെ പയറ്റിത്തെളിഞ്ഞ അഭ്യാസ ബലവും കൈക്കരുത്തും മെയ്‌വഴക്കവുമെല്ലാം കാണികളെ ഉദ്വേഗത്തിന്റെ വാള്‍മുനയില്‍ ഏറെ നേരം നിര്‍ത്തി. എതിര്‍ പക്ഷത്തിന്റെ ഓരോ നീക്കത്തേയും സസൂക്ഷ്മം വീക്ഷിച്ച് മുന്നേറിയ ദിന്‍ഷയുടേയും നന്ദയുടേയും ഉറുമി-പരിച പോരാട്ടം കാണികളെ ത്രസിപ്പിച്ചു. വജ്‌റാംഗിയില്‍ വീശിത്തിരിഞ്ഞ് ആദിത്യ, ശദ, ഫാദിയ എന്നിവര്‍ കത്തിയും വടിയുമായി കറങ്ങിയുയര്‍ന്ന് നിലംപറ്റെ അമര്‍ന്ന് നിവരുമ്പോഴേക്കും അങ്കത്തട്ടിന് ചുറ്റിലും ആകാംക്ഷയോടെ നിലയുറപ്പിച്ച ആയിരങ്ങള്‍ ആരവങ്ങളുയര്‍ത്തി. കണ്ണഞ്ചിപ്പിക്കുന്ന വേഗതയിലാണ് ഫാദിയയും ശദയും ഓതിരവും കടകവും വെട്ടിക്കയറിയത്. ദില്‍ഷ, അര്‍ച്ചന, നന്ദന എന്നിവരുടെ അതിവേഗതയിലുള്ള ഉറുമിയുടെ സീല്‍ക്കാരത്തിന് മുകളില്‍ പടിഞ്ഞാറന്‍ കാറ്റിന്റെ ഹുങ്കാരം പോലെ ആവേശകൊടുങ്കാറ്റ് ആഞ്ഞ് വീശുകയയിരുന്നു. പത്തൊന്‍പത് സീരാംഗനമാര്‍ അങ്കത്തട്ടില്‍ നടത്തിയ മായിക പ്രകടനങ്ങള്‍ പൊന്ന്യം കളരിക്ക് നവ്യാനുഭവമായി.

 

Share

Leave a Reply

Your email address will not be published. Required fields are marked *