നവീകരിച്ച ന്യൂമാഹി ബോട്ടുജെട്ടിയുടെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു
തലശ്ശേരി: പൈതൃക കേന്ദ്രമെന്ന നിലയില്‍ തലശ്ശേരിക്ക് മുന്തിയ പരിഗണനയാണ് സാംസ്‌കാരിക-മത്സ്യബന്ധന വകുപ്പുകള്‍ നല്‍കുന്നതെന്ന് മന്ത്രി സജി ചെറിയാന്‍. ന്യൂ മാഹി ഫിഷിങ് ലാന്റ് ബോട്ട് ജെട്ടിയില്‍ നടത്തിയ നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
5കോടി 43 ലക്ഷം രൂപ തലശ്ശേരി മണ്ഡലത്തില്‍ റോഡ് വികസനത്തിന് മാത്രമായി അനുവദിച്ചതായി മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ന്യൂ മാഹി ബോട്ട് ജെട്ടി റോഡ് നവീകരണത്തിന് 50 ലക്ഷം രൂപ ഉടന്‍ അനുവദിക്കുമെന്നും ന്യൂ മാഹി ഫിഷ് ലാന്റിംഗ് സെന്റര്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതില്‍ ഏറെ ചാരിതാര്‍ത്ഥ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയമസഭാ സ്പീക്കര്‍ അഡ്വ.എ.എന്‍ ഷംസീര്‍ അധ്യക്ഷത വഹിച്ചു. പെരിങ്ങാടി ഭാഗത്തെ ഉപ്പ് വെള്ളം കയറല്‍ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ നടപടി കൈകൊണ്ടു വരികയാണെന്ന് സ്പീക്കര്‍ പറഞ്ഞു. കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിവച്ച പദ്ധതികളാണ് വേഗത്തില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ന്യൂ മാഹി പഞ്ചായത്ത് പ്രസിഡന്റ് എം.കെ സെയ്ത്തു സ്വാഗതം പറഞ്ഞു. ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വകുപ്പ് ചീഫ് എന്‍ജിനീയര്‍ ജോമോന്‍ കെ.ജോര്‍ജ്ജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കണ്ണുര്‍ ജില്ലാ പഞ്ചായത്ത് അംഗം ഇ.വിജയന്‍ മാസ്റ്റര്‍, ന്യൂ മാഹി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അര്‍ജുന്‍ പവിത്രന്‍, പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ കെ.എസ് ഷര്‍മിള, പഞ്ചായത്ത് അംഗം വി.കെ മുഹമ്മദ് തമീം, ഫിഷറീസ് ഡെപ്യൂട്ടി ഡയരക്ടര്‍ സി.കെ.ഷൈനി, മത്സ്യഫെഡ് ജില്ലാ മാനേജര്‍ വി.രജിത, രാഷ്ട്രീയ പാര്‍ടി പ്രതിനിധികളായ കെ.ജയപ്രകാശന്‍, കെ.എം.ശ്രീശന്‍, എം.പി സുമേഷ്, ഉത്തരമേഖലാ സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ എം.എ മുഹമ്മദ് അന്‍സാരി എന്നിവര്‍ പ്രസംഗിച്ചു. 1989ലാണ് ബോട്ട് ജട്ടി നിര്‍മിച്ചത്. സുനാമിയിലും കാലപഴക്കത്തിലും ഭാഗികമായി തകര്‍ന്ന് അപകടാവസ്ഥയിലായ സാഹചര്യത്തിലാണ് 60 ലക്ഷത്തോളം ചിലവഴിച്ച് പുനര്‍ നിര്‍മിച്ചത്. വടകര ഊരാളുങ്കല്‍ സൊസൈറ്റിയാണ് നിര്‍മാണ പ്രവൃത്തി ഏറ്റെടുത്ത് നടത്തിയത്.