പാഠ്യ-പാഠ്യേതര രംഗത്ത് പുതുതരംഗം തീര്‍ത്ത് കക്കാട് ഗവ. എല്‍.പി സ്‌കൂള്‍; തിളക്കം 2023ന് പ്രൗഢോജ്ജ്വല പരിസമാപ്തി

പാഠ്യ-പാഠ്യേതര രംഗത്ത് പുതുതരംഗം തീര്‍ത്ത് കക്കാട് ഗവ. എല്‍.പി സ്‌കൂള്‍; തിളക്കം 2023ന് പ്രൗഢോജ്ജ്വല പരിസമാപ്തി

മുക്കം: കക്കാട് ഗവ. എല്‍.പി സ്‌കൂളിന്റെ 65ാമത് വാര്‍ഷികാഘോഷവും എന്‍ഡോവ്മെന്റ് വിതരണവും ‘തിളക്കം 2023ന്’ പ്രൗഢമായ പരിസമാപ്തി. സ്‌കൂളിലെ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അരലക്ഷത്തോളം രൂപ വിലവരുന്ന പത്ത് എന്‍ഡോവ്മെന്റുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു. സ്‌കൂള്‍ ഫുട്ബാള്‍ ടീമിനുള്ള ജഴ്സി സമര്‍പ്പണവും ചടങ്ങില്‍ നടന്നു. പ്രശസ്ത മാപ്പിളപ്പാട്ടു ഗായിക മുക്കം സാജിത വി.എം കുട്ടി മാഷിന്റെ വരികള്‍ ആലപിച്ച് തിളക്കം 2023 ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് കെ.സി റിയാസ് അധ്യക്ഷത വഹിച്ചു. കാരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആമിന എടത്തില്‍ മുഖ്യാതിഥിയായി. പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജിജിത സുരേഷ് ആശംസ നേര്‍ന്നു.

സ്‌കൂളില്‍ ദീര്‍ഘകാലം പ്രധാനാധ്യാപകനായി പ്രവര്‍ത്തിച്ച റിട്ട. മഞ്ചറ അബു മാസ്റ്ററുടെ പേരിലുള്ള ഓരോ ക്ലാസിലെയും ടോപ്പര്‍മാര്‍ക്കുള്ള എന്‍ഡോവ്മെന്റ് അദ്ദേഹത്തിന്റെ മകന്‍ എന്‍ജിനീയര്‍ മഞ്ചറ അഹമ്മദ് മുനീര്‍ വിതരണം ചെയ്തു. നാട്ടിലെ പൗരപ്രധാനികളില്‍ ഒരാളായിരുന്ന തോട്ടത്തില്‍ കമ്മുണ്ണി ഹാജിയുടെ പേരിലുള്ള ഇംഗ്ലീഷ് എന്‍ഡോവ്മെന്റ് മകനും പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ പ്രസിഡന്റുമായ ടി.ഉമ്മര്‍ വിതരണം ചെയ്തു. ദീര്‍ഘകാലം സ്‌കൂളില്‍ അധ്യാപകനായിരുന്ന റിട്ട. എച്ച്.എം പി.ഗംഗാധരന്‍ മാസ്റ്ററുടെ പേരിലുള്ള മലയാളം എന്‍ഡോവ്മെന്റ് മകനും പൊതുപ്രവര്‍ത്തകനുമായ വിനോദ് പുത്രശ്ശേരി വിതരണം ചെയ്തു.

ഗണിതത്തിന് മുന്‍ വാര്‍ഡ് മെമ്പര്‍ എടത്തില്‍ ചേക്കുട്ടിയുടെ പേരിലുള്ള എന്‍ഡോവ്മെന്റ് മകള്‍ സുലൈഖ എടത്തില്‍ വിതരണം ചെയ്തു. നാട്ടിലെ ആദ്യ അറബിക് അധ്യാപകന്‍ കൂടിയായ മുട്ടാത്ത് അബ്ദുല്‍അസീസ് മൗലവിയുടെ പേരിലുള്ള അറബിക് എന്‍ഡോവ്മെന്റ് അദ്ദേഹത്തിന്റെ മൂത്ത മകന്‍ മുട്ടാത്ത് അബ്ദു മാസ്റ്റര്‍ വിതരണം ചെയ്തു. കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ നാടിന്റെ നൊമ്പരമായി മാറിയ സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥി കൂടിയായ മഞ്ചറ സാഹിറാ ബാനുവിന്റെയും മകന്‍ അസം മോന്റേയും പേരിലുള്ള എല്‍.എസ്.എസ് വിജയിക്കുള്ള എന്‍ഡോവ്മെന്റ് സാഹിയുടെ പിതാവും റിട്ട. എച്ച്.എമ്മുമായ മഞ്ചറ മുഹമ്മദലി മാസ്റ്റര്‍ വിതരണം ചെയ്തു. നാട്ടിലെ വിദ്യാഭ്യാസ, സാമൂഹ്യരംഗത്ത് തനതായ ഇടപെടലുകള്‍ നടത്തിയ പാറക്കല്‍ ആലിക്കുട്ടിയുടെ പേരിലുള്ള ഓരോ ക്ലാസിലെയും മികച്ച വായനക്കാര്‍ക്കുള്ള എന്‍ഡോവ്മെന്റ് മകനും റിട്ട.എച്ച്.എമ്മുമായ പി.സാദിഖലി മാസ്റ്റര്‍ വിതരണം ചെയ്തു.

നാട്ടിലെ പൊതുരംഗത്ത് നിശബ്ദമായ സേവനങ്ങള്‍ കാഴ്ചവെച്ച എം.സി മുഹമ്മദിന്റെ പേരിലുള്ള കലാരംഗത്തെ മികവിനുള്ള എന്‍ഡോവ്മെന്റ് പേരമകന്‍ കാമില്‍ റാസ സമ്മാനിച്ചു. കൗമാരത്തിലെ വാഹനാപകടത്തില്‍ പൊലിഞ്ഞ തോട്ടത്തില്‍ മെഹബൂബിന്റെ പേരിലുള്ള കായികരംഗത്തെ മികവിനുള്ള എന്‍ഡോവ്മെന്റ് പിതാവ് തോട്ടത്തില്‍ കുഞ്ഞിമുഹമ്മദ് ഹാജി വിതരണം ചെയ്തു. പ്രീപ്രൈമറിയിലെ ടോപ്പേഴ്സിനും മൂന്ന്, നാല് ക്ലാസിലെ സയന്‍സിനും മികവ് പുലര്‍ത്തിയവര്‍ക്ക് വടക്കയില്‍ പാത്തുമ്മയുടെ പേരിലുള്ള എന്‍ഡോവ്മെന്റ് പേരമകന്‍ റഹീം വടക്കയില്‍ വിതരണം ചെയ്തു.

സ്‌കൂളിലെ മികച്ച ഔട്ട്ഫോമിംഗ് പെര്‍ഫോമന്‍സിനായി മുക്കത്തെ രാഗം ജ്വല്ലേഴ്സ് നല്‍കിയ സ്വര്‍ണ കോയിന്‍ മുക്കത്തെ വ്യാപാര പ്രമുഖരില്‍ ഒരാളും സ്‌കൂളിന്റെ രക്ഷാധികാരിയുമായ ടി.പി.സി മുഹമ്മദ് ഹാജി, വിദ്യാര്‍ഥിനി ഫാത്തിമ സനിയ്യക്കു സമ്മാനിച്ചു. സ്‌കൂള്‍ ഫുട്‌ബോള്‍ ടീമിനുള്ള ജഴ്സി സമര്‍പ്പണം മുക്കത്തെ ഫൂട്ട് മാജിക് ഉടമയും പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മയുടെ ട്രഷററുമായ ടി.പി സാദിഖ് സമ്മാനിച്ചു. പരിശീലകര്‍ക്കായി മുക്കത്തെ സനം ബാഗ് ഹൗസ് നല്‍കിയ ഉപഹാരങ്ങള്‍ ഉടമ സനം നൂറുവിന്റെ മകന്‍ അബാന്‍ ബക്കര്‍ സമ്മാനിച്ചു.

യന്‍ഹ ഫാത്തിമ, മുസ്സമ്മില്‍.ഇ, മെഹറിന്‍ കെ.പി, മുഹമ്മദ് മിഷാല്‍, ഹിബ ബാസിമ.ടി, ഫെല്ല ഫാത്തിമ, ഷരീഹ തസ്നീം പി.പി, നിഹാല്‍.പി, അഷിദ കെ.ടി, ശാദിയ.എം, ഷഹന ഷെറിന്‍ സി.പി, ദിയ സഹ്റിന്‍ എന്‍, മുഹമ്മദ് സയാന്‍ കെ.കെ, നാബിഹ് അമീന്‍ കെ.സി, മുഹമ്മദ് ഷമ്മാസ് എം, അമന്‍ ബഷീര്‍ ടി, നദ നൗറിന്‍.ഇ, അഹമ്മദ് യാസീന്‍.ഇ, അഹ്ദ ടി.പി, ലിയ ഫാത്തിമ, മുഹമ്മദ് സ്വബീഹ്.ഒ, മിസ്ബ അയിഷ, ആയിശ മിസ കെ.പി, ദാരിയ കെ.പി, ഫാത്തിമ സനിയ്യ പി.ടി, ആയിശ റുബ കെ.സി, ലാസിന കെ.സി, ജന്നത്ത് കെ.പി, മിന്‍ഹ കെ.പി, ഫാത്തമ സഫ്വ, ഹല മെഹറിന്‍ ടി.കെ, മഹമ്മദ് റാസി.ജി, ലിയാഉല്‍ മുസ്തഫ കെ.പി, സുലൈഫ കെ.എം, ഫാത്തിമ സിയ, ദാരിയ, ലയാന്‍ ടി.പി തുടങ്ങിയവരാണ് വിവിധ എന്‍ഡോവ്മെന്റുകള്‍ക്ക് അര്‍ഹരായത്. ആയിരം രൂപ വീതമുള്ള ഓരോ എന്‍ഡോവ്മെന്റിന്റെയും പരമാവധി തുക അയ്യായിരം രൂപയാണ്. എന്നാല്‍ എല്‍.എസ്.എസ് ജേതാക്കളുടേത് പരമാവധി തുക പതിനായിരമാണ്. കാരശ്ശേരി വാര്‍ഡ് മെമ്പര്‍ റുഖിയ്യ റഹീം, ഒളിമ്പ്യന്‍ ഇര്‍ഫാന്‍, ടി.പി.സി മുഹമ്മദ് ഹാജി സംബന്ധിച്ചു. വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനങ്ങള്‍ പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ അംഗങ്ങളായ കെ.അബ്ദുറഹ്‌മാന്‍ മാസ്റ്റര്‍, ടി ഉമ്മര്‍, ടി.പി സാദിഖ് എന്നിവര്‍ എച്ച്.എം ജാനിസ് ടീച്ചര്‍ക്ക് കൈമാറി. സ്‌കൂള്‍ പ്രധാനാധ്യാപിക ജാനീസ് ജോസഫ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജി.ഷംസുദ്ദീന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

പരിപാടിക്ക് എസ്.എം.സി ചെയര്‍മാന്‍ കെ.ലുഖ്മാനുല്‍ ഹഖീം, വൈസ് ചെയര്‍മാന്‍ നൗഷാദ് എടത്തില്‍, പി.ടി.എ വൈസ് പ്രസിഡന്റ് അശ്റഫ് കെ.സി, എക്സിക്യൂട്ടീവ് അംഗങ്ങളായ മുനീര്‍ പാറമ്മല്‍, നിസാര്‍ മാളിയേക്കല്‍, സലാം കോടിച്ചലത്ത്, എം.അബ്ദുല്‍ ഗഫൂര്‍, മുന്‍ പി.ടി.എ ഭാരവാഹികളായ എടക്കണ്ടി അഹമ്മദ്കുട്ടി, അബ്ദുശുക്കൂര്‍ മുട്ടാത്ത്, ശിഹാബ് പുന്നമണ്ണ്, സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് ഷഹനാസ് ടീച്ചര്‍, ഫിറോസ് മാസ്റ്റര്‍, സാലിഹ് മാസ്റ്റര്‍, റഹീം മാസ്റ്റര്‍, ജുനൈസ ടീച്ചര്‍, വിപിന്യ ടീച്ചര്‍, ഷീബ ടീച്ചര്‍, ഷാനില ടീച്ചര്‍, സ്വപ്ന ടീച്ചര്‍, പര്‍വീണ ടീച്ചര്‍, സറീന ടീച്ചര്‍, അഷ്റ ടീച്ചര്‍, റിയാസ് തോട്ടത്തില്‍, ദാവൂദ് കോടിച്ചലത്ത്, നൗഷാദ് മഞ്ചറ, ഗഫൂര്‍ ഗോശാലക്കല്‍, മുസ്തഫ ഒ.എം, സി.മുഹ്സിന്‍, അസ്ലഹ് കെ.സി, എം.പി.ടി.എ ചെയര്‍പേഴ്സണ്‍ ടി.ജുമൈലത്ത്, മുന്‍ പ്രസിഡന്റ് കമറുന്നീസ മൂലയില്‍, ജുമൈലത്ത്, സനീറ പി.വി, സലീന.എം, തസ്ലീന.സി, റൈഹാനത്ത്, വി. സുനിത സര്‍ക്കാര്‍പറമ്പ്, ഷബ്ന, കക്കാട് പ്രവാസി കൂട്ടായ്മ കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ കെ.പി ഷൗക്കത്ത്, സലാം വാഴയില്‍, ജബ്ബാര്‍ കല്ലടയില്‍, ഫാറൂഖ് മണ്ണില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *