ദുരിതാശ്വാസനിധി തട്ടിപ്പ്: റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ ശുപാര്‍ശ ചെയ്യും

ദുരിതാശ്വാസനിധി തട്ടിപ്പ്: റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ ശുപാര്‍ശ ചെയ്യും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പില്‍ പങ്കാളികളായ റവന്യൂ ഓഫിസിലെ ഉദ്യോഗസ്ഥര്‍ക്കെതിരേയും ഡോക്ടര്‍മാര്‍ക്കെതിരേയും കേസെടുക്കാന്‍ വിജിലന്‍സ് ശുപാര്‍ശ ചെയ്യും. പ്രാഥമിക അന്വേഷണത്തില്‍ നടത്തില്‍ കണ്ടെത്തിയ വന്‍ തട്ടിപ്പുകളിലാകും ആദ്യം വിശദമായ അന്വേഷണം. തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട് ജില്ലയിലാണ് ഇതേവരെ നടത്തിയ അന്വേഷണത്തില്‍ വ്യാപക ക്രമക്കേട് കണ്ടെത്തിയത്. തുടരന്വേഷണത്തിന് റവന്യൂ ഓഡിറ്റിലെ ഉദ്യോഗസ്ഥരുടെ സഹായം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ കത്ത് നല്‍കി.

നൂറിലധികം അപേക്ഷകളില്‍ പോലും ഒരേ ഏജന്റിന്റെ പേര് കണ്ടെത്തിയിട്ടുണ്ട്. ഒരു ഡോക്ടര്‍ തന്നെ നിരവധി പേര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്. സ്വകാര്യ ആയുര്‍വേദ ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റിലും പണം കൈമാറിയിട്ടുണ്ട്.

വലിയ വരുമാനമുളളവര്‍ക്കും വരുമാനം താഴ്ത്തിയുള്ള സര്‍ട്ടിഫിക്കറ്റുകളാണ് തട്ടിപ്പിനായി നല്‍കിയത്. ഇങ്ങനെ വ്യാപകമായ ക്രമക്കേട് കണ്ടെത്തിയ താലൂക്ക്, കലക്ടറേറ്റുകളിലെ ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാകും തുടരന്വേഷണം. ഒപ്പം സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഡോക്ടര്‍മാരെക്കുറിച്ചും വിശദമായ അന്വേഷണത്തില്‍ ക്രമക്കേട് തെളിഞ്ഞാല്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ ശുപാര്‍ശ നല്‍കും.
കൊല്ലം ശാസ്തമംഗലത്ത് അപേക്ഷ സമര്‍പ്പിക്കാത്ത വ്യക്തിക്ക് വീട് അറ്റകുറ്റപ്പണിക്ക് നാലു ലക്ഷം രൂപ സര്‍ക്കാരില്‍ നിന്നും അനുവദിച്ചതിലും വിശദമായ അന്വേഷണം നടക്കുകയാണ്. തട്ടിപ്പിന്റെ വ്യാപ്തി കൂടുതലായതിനാല്‍ വിജിലന്‍സിന് മാത്രം തുടരന്വേഷണം നടത്താനാകില്ല. അത് കൊണ്ടാണ് റവന്യു ഓഡിറ്റിലെ ഉദ്യോഗസ്ഥരുടെ സഹായം തേടിയത്. പതിനായിരക്കണക്കിന് അപേക്ഷകളാണ് പരിശോധിക്കേണ്ടത്. വിപുലമായ അനേ്വഷണത്തിന് കൂടുതല്‍ സമയവും ആവശ്യമാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *