കോഴിക്കോട്: വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ ഇസ്ലാഹീ സെന്ററുകളുടെ കേന്ദ്ര സമിതിയായ ജി.സി.സി കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ പ്രസിഡന്റായി സലാഹ് കാരാടന്‍ (സഊദി അറേബ്യ) തെരഞ്ഞെടുക്കപ്പെട്ടു. ജന.സെക്രട്ടറിയായി അബദുലത്തീഫ് നല്ലളവും (ഖത്തര്‍) ട്രഷററായി ഹസൈനാര്‍ അന്‍സാരി (യു.എ.ഇ)യും തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റുമാരായി കെയഎന്‍ സുലൈമാന്‍ മദനി (ഖത്തര്‍), സിദ്ധീഖ് മദനി (കുവൈത്ത്) ഹുസൈന്‍ മാസ്റ്റര്‍ (ഒമാന്‍) എന്നിവരെയും സെക്രട്ടറിയായി സാബിര്‍ ഷൗഖത്ത് (യു.എ.ഇ), ഫാറൂഖ് സ്വലാഹി (സഊദി അറേബ്യ), നൂറുദ്ദീന്‍ (ബഹറൈന്‍) എന്നിവരേയും തെരഞ്ഞെടുത്തു.
രാജ്യത്തിന്റെ വിദേശ നാണ്യ ശേഖരത്തിലേക്ക് ഗണ്യമായ വിഹിതം സംഭാവന ചെയ്യുന്ന ഗള്‍ഫ് ഇന്ത്യക്കാരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അവഗണിക്കുകയാണെന്ന് ജി.സി.സി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി കുറ്റപ്പെടുത്തി രാജ്യത്തിന്റെ സമ്പദ് ഘടനയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഗള്‍ഫ് ഇന്ത്യക്കാരെ ചൂഷണം ചെയ്യുകയല്ലാതെ അവര്‍ക്ക് അര്‍ഹമായ ആശ്വാസ പദ്ധതികളൊന്നും നടപ്പിലാക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവുന്നില്ല. വിമാന കമ്പനികള്‍ക്ക് ഗള്‍ഫ് ഇന്ത്യക്കാരെ കൊള്ളയടിക്കാന്‍ കൂട്ടുനില്‍ക്കുകയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയമെന്നും യോഗം അഭിപ്രായപ്പെട്ടു. കെ.എന്‍ എം മര്‍കസുദ്ദഅവ സംഘടന ട്രഷറര്‍ എം.അഹ്‌മദ്കുട്ടി മദനി തെരഞ്ഞെടുപ്പ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. സംഘടന സെക്രട്ടറിമാരായ എന്‍.എം അബ്ദുല്‍ ജലീല്‍ എം.ടി മനാഫ് മാസ്റ്റര്‍ എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.