തലശ്ശേരി: നാടോടി കലകളുടേയും ആയോധനകലയുടേയും വീണ്ടെടുപ്പും പരിപോഷണവുമാണ് കളരിയുടെ ഈറ്റില്ലവും പോറ്റില്ലമായ പൊന്ന്യത്ത് സാധിതമാകുന്നതെന്ന് പുരാവസ്തു വകുപ്പ്മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞു. മാപ്പിളപ്പാട്ടിനെ ജനകീയമിക്കാന്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച സര്‍ഗ പ്രതിഭയാണ് പട്ടിണിയോട് പടവെട്ടിയ പാട്ടുകാരന്‍ എരഞ്ഞോളി മൂസ്സയെന്ന് മന്ത്രി ഓര്‍മ്മിച്ചു. വിഖ്യാത മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസ്സ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാരായി രാജന്‍ അധ്യക്ഷത വഹിച്ചു. സ്പീക്കര്‍ അഡ്വ.എ.എന്‍ ഷംസീര്‍ വിശിഷ്ടാതിഥിയായി എം.സുരേന്ദ്രന്‍ മുഖ്യാതിഥിയായി. ഫിറോസ് ബാബു എരഞ്ഞോളിമൂസ്സ അനുസ്മരണം നടത്തി. രമേശ് കണ്ടോത്ത്, അഡ്വ.പ്രദീപ് പാണ്ടനാട്, ഭാസ്‌ക്കരന്‍ കൂരാറത്ത്, കെ.വി രജീഷ്, എം.ഷീബ, അനിഷ് പാതിരിയാട് സംസാരിച്ചു. സി.വത്സന്‍ സ്വാഗതവും കെ.കെ.ഷൈജു നന്ദിയും പറഞ്ഞു. തുടര്‍ന്ന് മീനാക്ഷി ഗുരുക്കളും, എച്ച്.എസ്.ജി. കളരി സംഘവും അവതരിപ്പിച്ച പെണ്‍ പയറ്റ്, എടപ്പാള്‍ എച്ച്.എസ്.ജി കളരിയുടെ കളരിപ്പയറ്റ്, പൂരക്കളി കളരി, മാപ്പിള കലാമേള എന്നിവയുമുണ്ടായി. ഇന്ന് രാത്രി ഏഴ് മണിക്ക് സ്പീക്കര്‍ അഡ്വ.എ.എന്‍ ഷംസീറിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ആദര സമ്മേളനം മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. കളരിപ്പയറ്റ്, യോഗ നൃത്തം ,ലാസ്യ പയ്യന്നൂരിന്റെ പുലിജന്‍മം, കാരി ഗുരിക്കള്‍ തെയ്യത്തിന്റെ നൃത്താവിഷ്‌ക്കാരം എന്നിവയുണ്ടായിരിക്കും.