കോഴിക്കോട്: നാഷണല്‍ വെട്രന്‍സ് അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (വാഫി) മാര്‍ച്ച് 27 മുതല്‍ 30 വരെ ബാംഗ്ലൂര്‍ കന്തീരവ സ്റ്റേഡിയത്തില്‍ വച്ച് 25ാമത് നാഷണല്‍ വെട്രന്‍സ് ചാമ്പ്യന്‍ഷിപ്പ് നടത്തും. 2023 മാര്‍ച്ച് 27ന് 30 വയസ് തികയുന്ന പുരുഷ/ വനിതകള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത ഉണ്ടായിരിക്കും. 13 എയ്ജ് ഗ്രൂപ്പുകളിലായിട്ടാണ് മത്സരം സംഘടിപ്പിക്കുന്നത്. 30 പ്ലസ് മുതല്‍ 55 പ്ലസ് വരെയുള്ള എയ്ജ് ഗ്രൂപ്പുകളിലുള്ളവര്‍ക്ക് 1100 രൂപയും 60 പ്ലസ് മുതലുള്ള എല്ലാ എയ്ജ് ഗ്രൂപ്പുകാര്‍ക്കും 900 രൂപയുമായിരിക്കും എന്‍ട്രി ഫീസ്. കൂടാതെ റീലെ എന്‍ട്രികള്‍ക്കുള്ള ഓരോ ടീമിനും 400 രൂപയായിരിക്കും എന്‍ട്രി ഫീസ്. എന്‍ട്രി ഫോമുകള്‍ വാഫി ജില്ലാ സെക്രട്ടറി/ പ്രസിഡന്റ് എന്നിവരില്‍നിന്നും ലഭിക്കുന്നതായിരിക്കും. പൂരിപ്പിച്ച എന്‍ട്രി ഫോം, ജനനതീയതി തെളിയിക്കുന്ന രേഖയടക്കം വാഫി ജില്ലാ അസോസിയേഷന്‍ വഴിയായിരിക്കണം രജിസ്റ്റര്‍ ചെയ്യേണ്ടത്. ഓരോ കായിക താരത്തിനും അതാത് എയ്ജ് ഗ്രൂപ്പുകളില്‍ നാല് മത്സരവിഭാഗങ്ങളില്‍ പങ്കെടുക്കാവുന്നതാണ്. വിജയികളാകുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും മെഡലും ലഭിക്കുന്നതായിരിക്കും. എന്‍ട്രി ലഭിക്കേണ്ട അവസാന തിയതി 25.02.2023. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍: 7012039460.