കോഴിക്കോട്: സംസ്ഥാന-ജില്ലാ ശരീര സൗന്ദര്യ മത്സരങ്ങള്‍ക്ക് നാളെ തുടക്കമാകുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബോഡി ബില്‍ഡിംഗ് അസോസിയേഷന് ഓഫ് കേരളയും കോഴിക്കോട് ജില്ലാ ബോഡി ബില്‍ഡിംഗ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന സംസ്ഥാന ശരീര സൗന്ദര്യ മത്സരം നാളെയും മറ്റന്നാളുമായി വി.കെ.എന്‍ മേനോന് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍വച്ച് നടക്കും. 14 ജില്ലകളില്‍ നിന്നായി 400ല്‍പ്പരം താരങ്ങള്‍ പങ്കെടുക്കും. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. മത്സരം ഉദ്ഘാടനം ചെയ്യുന്നത് ഇന്ത്യന്‍ ബോഡി ബില്‍ഡേഴ്സ് പ്രസിഡന്റ് ടി.വി പോളിയാണ്.
ജില്ലാ ശരീര സൗന്ദര്യ മത്സരം (മിസ്റ്റര്‍ കോഴിക്കോട്) നാളെ വി.കെ. കൃഷ്ണ മേനോന് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് രാവിലെ എട്ട് മണിക്ക് ആരംഭിക്കും. ബോഡി ബില്‍ഡിംഗ് ഫിറ്റ്നസ് അസോസിയേഷന് കോഴിക്കോടും (ബി.ബി.എഫ്.എ.കെ) കോഴിക്കോട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലും സംയുക്തമായിട്ടാണ് മിസ്റ്റര്‍ കോഴിക്കോട് മത്സരം സംഘടിപ്പിക്കുന്നത്. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ.രാജഗോപാല്‍ ഉദ്ഘാടനം ചെയ്യും. ഐ.ബി.ബി.എഫ് പ്രസിഡന്റ് ടി.വി പോളി അര്‍ജുന സമ്മാനദാനം നിര്‍വഹിക്കും. സിനിയര്‍, ജൂനിയര്‍, സബ് ജൂനിയര്‍, ഫിസിലക്കലി ചാലഞ്ചഡ്, മാസ്റ്റേഴ്സ്, മെന്‍സ് സ്പോര്‍ട്സ് ഫിസിക്, വുമണ്‍ സ്പോര്‍ട്സ് ഫിസിക് എന്നീ വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങള്‍ നടക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ബി.ബി.എഫ്.എ.കെ പ്രസിഡന്റ് ഗിരീഷ്.എ, സെക്രട്ടറി ബാബു ഹന്നന്‍, ട്രഷറര്‍ നയിം പി.ടി, എം.ഡി റാഫേല്‍ എന്നിവര്‍ പങ്കെടുത്തു.