കോഴിക്കോട്: ശ്രീരഞ്ജിനി ചേവായൂര്‍ രചിച്ച ‘വെയില്‍ പക്ഷികള്‍ ചിരിക്കുമ്പോള്‍’ (നോവല്‍) പുസ്തകപ്രകാശനം 26ന് ഞായര്‍ വൈകീട്ട് മൂന്ന് മണിക്ക് ഇന്‍ഡോര്‍ സ്‌റ്റേഡിയം ഹാളില്‍ നടക്കും. വത്സന്‍ നെല്ലിക്കോട് അധ്യക്ഷത വഹിക്കും. പി.കെ പാറക്കടവ്, ഡോ.ശ്രീശൈലം ഉണ്ണികൃഷ്ണന് നല്‍കി പ്രകാശനം നിര്‍വഹിക്കും. ആദ്യ വില്‍പ്പന കെ.ഈസ അഹമ്മദ് (കോര്‍പറേഷന്‍ കൗണ്‍സിലര്‍), എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ പി.അനിലിന് നല്‍കി നിര്‍വഹിക്കും. എം.എ ജോണ്‍സന്‍, രജനി സുരേഷ്, ജഗത്മയന്‍ ചന്ദ്രപുരി, റഹീം പൂവാട്ട്പറമ്പ്, ശ്രീലത രാധാകൃഷ്ണന്‍ ആശംസകള്‍ നേരും. സാഹിത്യ പബ്ലിക്കേഷന്‍സ് മാനേജിങ് എഡിറ്റര്‍ സുദീപ് തെക്കേപ്പാട്ട് സ്വാഗതവും ശ്രീരഞ്ജിനി ചേവായൂര്‍ മറുമൊഴിയും രേഖപ്പെടുത്തും.