കോഴിക്കോട്: ലെന്‍സ്‌ഫെഡ് എന്‍ജിനീയേഴ്‌സ് ആന്റ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന എക്‌സ്‌പോ 25, 26, 27 തിയതികളില്‍ സ്വപ്‌നനഗരിയിലുള്ള കാലിക്കറ്റ് ട്രേഡ് സെന്ററില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നാളെ രാവിലെ ഒമ്പത് മണിക്ക് മന്ത്രി പി.എ മുഹമ്മദ് റിയാസ് എക്‌സ്‌പോ ഉദ്ഘാടനവും മേയര്‍ ബീന ഫിലിപ് സ്റ്റാളുകളുടെ ഉദ്ഘാടനവും നിര്‍വഹിക്കും. എക്‌സ്‌പോ ചെയര്‍മാന്‍ പി.സി അബ്ദുല്‍ റഷീദ് അധ്യക്ഷത വഹിക്കും. ലെന്‍സ്‌ഫെഡ് ജില്ലാപ്രസിഡന്റ് പി.ജെ ജൂഡ്‌സണ്‍ മുഖ്യപ്രഭാഷണം നടത്തും. എം.കെ രാഘവന്‍ എം.പി, എം.എല്‍.എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, ഡോ.എം.കെ മുനീര്‍, കാനത്തില്‍ ജമീല, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ലെന്‍സ്‌ഫെഡ് സംസ്ഥാന പ്രസിഡന്റ് സി.എസ് വിനോദ്കുമാര്‍, പി.കെ സ്റ്റീല്‍ ചെയര്‍മാന്‍ പി.കെ അഹമ്മദ് എന്നിവര്‍ സംബന്ധിക്കും.
നാളെ രാവിലെ 11.30ന് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്കായി ‘തൊഴില്‍ നൈതികതയും സാമൂഹിക പ്രതിബദ്ധയും’ എന്ന വിഷയത്തിലുള്ള സെമിനാര്‍ ലിന്റോ ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ലെന്‍സ്‌ഫെഡ് രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വൈകീട്ട് മൂന്ന് മണിക്ക് മുതിര്‍ന്ന എന്‍ജിനീയര്‍മാരെ ആദരിക്കും. കെ.എം സച്ചിന്‍ദേവ് എം.എല്‍.എ ആദരവ് നിര്‍വഹിക്കും. വൈകീട്ട് 4.30ന് ‘ബഫര്‍സോണും സാധാരണക്കാരുടെ ജീവിതവും’ എന്ന വിഷയത്തിലുള്ള സെമിനാര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച രാവിലെ 11 മണിക്ക് നടക്കുന്ന ബില്‍ഡര്‍മാരുടേയും കരാറുകാരുടേയും സംഗമം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും. അഡ്വ.പി.ടി.എ റഹീം എം.എല്‍.എ മുഖ്യാതിതിയാകും.
‘നിര്‍മാണ മേഖലയിലെ പ്രതിസന്ധിയും അനിയന്ത്രിതമായ വിലക്കയറ്റവും’ എന്ന വിഷയത്തില്‍ ചര്‍ച്ചയും സംഗമത്തില്‍ നടക്കും. ഡെപ്യൂട്ടി മേയര്‍ സി.പി മുസാഫര്‍ അഹമ്മദ് സെമിനാര്‍ ഉദ്ഘാടനം ചെയ്യും. എം.കെ രാഘവന്‍ എം.പി, മുന്‍ എം.എല്‍.എ എപ്രദീപ് കുമാര്‍, യു.എല്‍.സി.സി ചെയര്‍മാന്‍ രമേശന്‍ പലേരി എന്നിവര്‍ പങ്കെടുക്കും. ഞായറാഴ്ച വൈകീട്ട് അഞ്ച് മണിക്ക് ‘നിര്‍മാണ സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങളും പ്രധാന നിയമങ്ങളും’ എന്ന വിഷയത്തില്‍ പൊതുജനങ്ങള്‍ക്കായി സെമിനാര്‍ നടത്തും. 27ന് തിങ്കള്‍ രാവിലെ 11 മണിക്ക് സംരംഭകര്‍ക്കും പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമായി സംരംഭ സംഗമം നടക്കും. മുന്‍ എം.എല്‍.എ വി.കെ.സി മമ്മത്‌കോയ ഉദ്ഘാടനം ചെയ്യും. ‘സംരംഭകരുടെ സാധ്യതകളും പരിമിതിയും’ എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും. വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം ജില്ലാകലകടര്‍ ഡോ.എന്‍.തേജ്‌ലോഹിത് റെഡ്ഢി ഉദ്ഘാടനം ചെയ്യും. എക്‌സ്‌പോയുടെ ഭാഗമായി നടക്കുന്ന കലാപരിപാടികളുടെ ഉദ്ഘാടനം വൈകീട്ട് ആറ് മണിക്ക് അഡ്വ.ടി.സിദ്ധിഖ് എം.എല്‍.എ നിര്‍വഹിക്കും. രാവിലെ 10 മണി മുതല്‍ രാത്രി ഒമ്പത് മണിവരെയാണ് പ്രദര്‍ശന സമയം.